കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ സ്‌ഫോടനം; ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷനില്‍, പരിഭ്രാന്തരായി യാത്രക്കാര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പാര്‍സലുകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെട്ടിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. വന്‍പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Karnataka

പെട്ടിയില്‍ പടക്കമായിരുന്നോ അതോ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന പാര്‍സര്‍ എടുക്കാന്‍ ഒരാള്‍ പോയ വേളയിലാണ് പെട്ടി പൊട്ടിത്തെറിച്ചത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന്റെ ആസ്ഥാനമുള്ള പ്രധാന റെയില്‍വേ സ്റ്റേഷനാണിത്.

കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഗ്ലാസ് തകര്‍ന്നു. വലിയ സ്‌ഫോടനമായിരുന്നില്ലെന്ന് പോലീസ് വിശദീകരിച്ചു. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. പ്ലാറ്റ് ഫോം പോലീസ് നിയന്ത്രണത്തിലാക്കിയ ശേഷം വിശദമായ പരിശോധന നടത്തി. മറ്റു സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

ഒരു ബക്കറ്റിന് അകത്തുണ്ടായിരുന്ന ബോക്‌സാണ് പൊട്ടിത്തെറിച്ചത്. വിജയവാഡയില്‍ നിന്ന് ഹുബ്ബള്ളിയിലെത്തിയ അമരാവതി എക്‌സ്പ്രസിലാണ് ഈ ബക്കറ്റ് ആദ്യം കണ്ടത്. ബക്കറ്റ് പ്ലാറ്റ്‌ഫോമിലേക്ക് വച്ച ശേഷം തുറക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിയത്. ബക്കറ്റില്‍ ഒട്ടേറെ പെട്ടികള്‍ ഉണ്ടായിരുന്നു. ബക്കറ്റില്‍ എഴുതിയിരുന്ന വിലാസം മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ ഗര്‍ഹോട്ടി എംഎല്‍എ പ്രകാശ് അഭിത്കറുടെതാണ്. ഇദ്ദേഹം ശിവസേനാ നേതാവാണ്.

English summary
Explosion At Hubballi Railway Station In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X