കശ്മീരില്‍ വീണ്ടും ഉഗ്രസ്‌ഫോടനം; ബസ് പൊട്ടിത്തെറിച്ചു, ഒട്ടേറെ പേര്‍ക്ക് പരിക്ക്, സൈന്യം വളഞ്ഞു
Recommended Video

കശ്മീരില്‍ വീണ്ടും ഉഗ്രസ്‌ഫോടനം | Oneindia Malayalam
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പ് കശ്മീരില്‍ വീണ്ടും സ്‌ഫോടനം. ജമ്മുവിലെ ബസ് സ്റ്റാന്റിലാണ് സ്‌ഫോടനമുണ്ടായത്. ഒരു ബസില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഒരാള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രദേശം സിആര്‍പിഎഫ് വിഭാഗം വളഞ്ഞു. സമീപ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടക്കുകയാണ്. ഗ്രനേഡ് ആക്രമണമാണ് നടന്നതെന്ന് ജമ്മു പോലീസ് ഐജി മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദി ആക്രമണമാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.....
{photo-feature}












Click it and Unblock the Notifications