കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സ്‌ഫോടനം; കൊല്ലപ്പെട്ടത് ഹരിദ്വാര്‍ സ്വദേശി, ഗ്രനേഡ് എറിഞ്ഞയാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ജമ്മു: ജുമ്മുവിനെ ബസ് സ്റ്റാന്റിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഹരിദ്വാര്‍ സ്വദേശിയായ ബാലന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള 17കാരന്‍ മുഹമ്മദ് ഷരീക് ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു.

Blast

ആളുകള്‍ തിങ്ങിനിറയുന്ന സമയത്തായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്റെ പ്രചോദനം എന്താണെന്ന് വ്യക്തമല്ല. 30 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഗ്രനേഡ് എറിഞ്ഞെന്ന കരുതുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബസിനടിയില്‍ നിന്നാണ് ഗ്രേനഡ് പൊട്ടിത്തെറിച്ചത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കുണ്ട്. 11.30നാണ് ബസ് പുറപ്പെടേണ്ടിയിരുന്നത്. അതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനം.

സ്‌ഫോടനം ഉണ്ടായ ഉടനെ സുരക്ഷാ വിഭാഗം പ്രദേശം വളഞ്ഞു. തീവ്രവാദി ആക്രമണമാണിതെന്ന് പോലീസ് പറയുന്നു. ബസിന് നേരെ തീവ്രവാദികള്‍ കഴിഞ്ഞ മെയ് മാസത്തിന് ശേഷം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് പോലീസ് ഐജി ദില്‍ബാഗ് സിങ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരുംനടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരും

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷ ശക്തമാണ്. എന്നിട്ടും ആക്രമണമുണ്ടായത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഒരാള്‍ അറസ്റ്റിലായി എന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് വിവരം. തിരച്ചില്‍ തുടരുകയാണ്.

English summary
Teen Killed In Grenade Attack At Bus Stand In Jammu, Accused Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X