കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ!

Google Oneindia Malayalam News

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യറാവു(36)വിന്റെ മൊഴിയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ‌ പുറത്ത് വരുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.

ബോംബു വെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ട്. എങ്കിലും പോലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തും. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നൊക്കെയാണ് പോലീസിനെ അലട്ടുന്ന ചോദ്യം.

സാധനം വാങ്ങിയത് ഓൺലൈൻ വഴി

സാധനം വാങ്ങിയത് ഓൺലൈൻ വഴി

ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

അതി തീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബ്

അതി തീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബ്

അതി തീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയത് എന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ നല്‍കിയ സൂചന. കര്‍ണാടക പോലീസ് മേധാവി നീലമണി രാജുവിന്റെ ഓഫീസിലെത്തി കീഴടങ്ങിയ ആദിത്യറാവുവിനെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം റാവുവിനെ മംഗളൂരു പോലീസിന് കൈമാറി.

വിശദമായി ചോദ്യം ചെയ്യും

വിശദമായി ചോദ്യം ചെയ്യും

ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ വിശദമായ ചോദ്യം ചെയ്യും തെളിവെടുക്കും. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു കോടതിയില്‍ ഹാജരാക്കുന്ന ആദിത്യയെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബോംബ് വെച്ച കേസ് അന്വേഷിക്കുന്നത് മൂന്നംഗ സംഘമാണ്.

എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു

എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു

ഒരു ഓട്ടോറിക്ഷയില്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ആദിത്യറാവു തന്റെ ലാപ്ടോപ്പ് ബാഗ് എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. നേരത്തെ ബംഗളുരു എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ജോലിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇയാളെ ഹൽസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആദ്യം ചോദ്യം ചെയ്യുകയായിരുന്നു.

എഞ്ചിനിയറിംഗ് ബിരുദ്ധധാരി

എഞ്ചിനിയറിംഗ് ബിരുദ്ധധാരി

36കാരനായ ആദിത്യ റാവു എഞ്ചിനിയറിംഗ് ബിരുദ്ധ ധാരിയാണ്. ബംഗളൂരു വിമാന താവളത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയതിന്റെ പേരിൽ ഇയാൾ 2018-ൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. കുടാതെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് നിരവധി തവണ ഇയാൾ വ്യാജ സന്ദേശം നൽകിയതായും പോലീസ് പറയുന്നു.

English summary
Explosives found in Mangalore issue; Statement of the accused is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X