കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടക വസ്തുക്കള്‍ പിടിച്ച സംഭവം; തീവ്രവാദ ബന്ധമില്ലെന്ന് കര്‍ണാടക പോലീസ് സൂപ്രണ്ട്

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: എന്‍ഇകെആര്‍ടിസി ബസില്‍ നിന്ന് പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് കര്‍ണാടക പോലീസ് സൂപ്രണ്ട്. കര്‍ണാടക- തെലുങ്കാന അതിര്‍ത്തിയിലുള്ള ശക്തിനഗര്‍ ചെക്ക്‌പോസ്റ്റില്‍ വെള്ളിയാഴ്ചയായിരുന്നു സ്‌ഫോടകാത്മകമായ വസ്തു പിടിച്ചെടുത്തത്.

കാബിള്‍ കണക്ട് ചെയ്തിട്ടുള്ള കുറഞ്ഞ സ്‌ഫോടന ശേഷിയുള്ള വസ്തു രണ്ട് പോലീസുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ മുന്ന് പോലീസുദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ തീവ്രവാദ ബന്ധ മുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

Bomb

ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തലത്തിലുമുള്ള അന്വേഷവും നടക്കുന്നുണ്ടെന്ന് പോലീസ് സുപ്രണ്ട് ഡോ. റാത്തോഡ് പറഞ്ഞു. തെലുങ്കാനയിലും ബെംഗളൂരുവിലുമാണ് അന്വേഷണം നടക്കുന്നത്. സ്‌ഫോടന വസ്തുക്കള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡോ. റാത്തോഡ് പറഞ്ഞു.

English summary
Superintendent of Police Chetan Singh Rathod has said that he cannot rule out any terror link in the case where low-intensity explosives were found on a NEKRTC bus coming from Hyderabad to Raichur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X