ദില്ലിയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു
പ്രദേശമായ ചാന്ദ്‌നി ചൗക്കിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് പൊട്ടിത്തെറി നടന്നത്
ദില്ലി: ദില്ലിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇടുങ്ങിയ പ്രദേശമായ ചാന്ദ്‌നി ചൗക്കിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചാന്ദ്‌നി ചൗക്കിലെ നയാ ബസാറിലാണ് സംഭവം നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
നയാബസാറിലെ മുസ്ലിം പള്ളിയ്ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ദില്ലി ഭീകരവിരുദ്ധ വിംഗും സ്‌പെഷ്യല്‍ സെല്ലും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പടക്കത്തിന് തീപിടിച്ചാണോ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.
#SpotVisuals : 1 dead in an explosion in Naya Bazar; Anti terror wing and special cell at the spot; investigation underway pic.twitter.com/jxVoZ5TpR9
— ANI (@ANI_news) October 25, 2016












Click it and Unblock the Notifications