കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തും; അമിത് ഷായുടെ പകരം?

Google Oneindia Malayalam News

ദില്ലി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളില്‍ രണ്ടുപേരുടെ ഒഴിവുണ്ട്. ഇതില്‍ ജയശങ്കറിനെ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. അദ്ദേഹം ഗാന്ധി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

S

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സ്മൃതി ഇറാനി. ഇവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ യുപിയിലെ അമേഠിയില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്മൃതി ഇറാനി ശിശു ക്ഷേമ മന്ത്രിമായി ചുമതലയേറ്റു. ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്നുള്ള രണ്ടു രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ ഒന്നില്‍ എസ് ജയശങ്കറിനെ മല്‍സരിപ്പിക്കാനാണ് ധാരണയെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തവണ അദ്ദേഹം ബിഹാറിലെ പട്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. ഇതോടെ ബിഹാറില്‍ നിന്നുള്ള ഒരു രാജ്യസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. രാജ്യസഭാ സീറ്റ് നല്‍കാമെന്ന അദ്ദേഹത്തിന് ബിജെപി വാക്ക് കൊടുത്തിരുന്നു. ഒരുപക്ഷേ ബിഹാറിലെ സീറ്റ് പാസ്വാന് നല്‍കിയേക്കും.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

പാര്‍ലമെന്റംഗമല്ലാത്ത കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനകം രാജ്യസഭയില്‍ നിന്നോ ലോക്‌സഭയില്‍ നിന്നോ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ചട്ടം. ജയശങ്കറിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. എന്നാല്‍ എഐഎഡിഎംകെ അനുകൂലിക്കാത്തതിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു.

English summary
External Affairs Minister Jaishankar likely to elect RS member from Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X