വൈവിധ്യമാണ് നമ്മുടെ ദേശീയ ശക്തി; ഇന്ത്യ-അമേരിക്ക ബന്ധത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍
ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ ഭരണകൂടത്തിന്റെ ഭാഗമായതിന് ശേഷം ഇത് ആദ്യമായാണ് ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്നത്. വൈവിധ്യം ദേശീയ ശക്തിയുടെ ഇന്ധനമാക്കുന്ന ലോകത്തിലെ രണ്ട് പ്രമുഖ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും യുഎസുമെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം, ഇന്തോ-പസഫിക് ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍, കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബ്ലിങ്കണ്‍ ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പ്രധാന ആഗോള, പ്രാദേശിക വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ബ്ലിങ്കനുമായുള്ള ചര്‍ച്ച സുപ്രധാന ഘട്ടത്തിലാണ് നടക്കുന്നതെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളെയും സഹകരിച്ച് കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിലെത്തിയ ബ്ലിങ്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിപുലമായ ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടങ്ങള്‍ മാപ്പ് ചെയ്യുന്നതില്‍ ഇത് പ്രധാനമാണ്. ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത ഘട്ട ചര്‍ച്ച നടക്കുന്നതില്‍ ഈ കൂടിക്കാഴ്ച പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.












Click it and Unblock the Notifications