കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിന് നെഞ്ച് വേദന, ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു

  • By Muralidharan
Google Oneindia Malayalam News

ദില്ലി: വിദേശകാര്യമന്ത്രിയും ബി ജെ പി നേതാവുമായ സുഷമ സ്വരാജിനെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസിലാണ് സുഷമ സ്വരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സുഷമ സ്വരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയാണ് 66 കാരിയായ സുഷമ സ്വരാജ്.

തിങ്കളാഴ്ച വൈകുന്നേരം സുഷമ സ്വരാജിന് പലതവണ നെഞ്ച് വേദന അനുഭവപ്പെട്ടത്രെ. തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുഷമയുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.

sushmaswaraj

20 വര്‍ഷത്തോളമായി പ്രമേഹരോഗ ബാധിതയാണ് സുഷമ സ്വരാജ്. ആശങ്കയ്ക്ക് ഇടയില്ലെങ്കിലും, എയിംസിലെ ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് സുഷമ സ്വരാജ് ഇപ്പോള്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

English summary
External Affairs Minister Sushma Swaraj has been hospitalized. Reportedly, 64 year old Swaraj was admitted to Delhi's AIIMS on Monday evening after she complained of severe chest congestion.
Read in English: Sushma Swaraj hospitalized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X