അയല്‍ രാജ്യവുമായി കൈകോര്‍ക്കാന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ച പാകിസ്ഥാനിലേക്ക്
ദില്ലി: ദേശീയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച പാകിസ്ഥാനിലേക്ക്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ദേശീയ ഉപദേഷ്ടാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശ കാര്യ മന്ത്രിയുടെ സന്ദര്‍ശം തീരുമാനിച്ചത്.
ഇക്കാര്യം കേന്ദ്ര രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇസ്ലാമാബാദില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുഷമ സ്വരാജ്പോകുന്നത്. വിദേശ കാര്യ മന്ത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസുമായും കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച എന്‍ എസ് എ അജിത് ഡോവലും പാകിസ്ഥാന്റെ എന്‍ എസ് എ നസീര്‍ ഖാന്‍ ജാന്‍ജുവും തമ്മില്‍ നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദാന്തരീക്ഷമുണ്ടയാത്.












Click it and Unblock the Notifications