കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി സമാധാനത്തിന് തടസ്സം ചൈനയെന്ന് ഇന്ത്യ, പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം തേടി ചൈന

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി വീണ്ടും പുകയുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ചൈനീസ് പ്രതിരോധ മന്ത്രി. റഷ്യയില്‍ നടക്കുന്ന ഷാംഗായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടത്താനുളള സാധ്യത ചൈന ആരാഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസം മുതല്‍ അതിര്‍ത്തി അശാന്തമായതിന് പിറകേ ഇത് മൂന്നാമത്തെ തവണയാണ് ചൈനീസ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ചയ്ക്ക് അവസരത്തിന് ശ്രമിക്കുന്നത്.

Recommended Video

cmsvideo
Chinese Defence Minister understood to have sought meeting with Rajnath Singh amid border tensions

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചൈന വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് നീക്കം തടഞ്ഞ ഇന്ത്യന്‍ സൈന്യം പാംഗോംഗ് തടാകത്തിന്റെ തീരത്തെ തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

india

എന്നാല്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് അവ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അതിര്‍ത്തിയിലെ സമാധാനം ഇല്ലായ്മയ്ക്ക് കാരണം ചൈന ആണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ കുറ്റപ്പെടുത്തി. പ്രദേശത്ത് ധാരണകള്‍ ലംഘിച്ച് ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്താനുളള ചൈനയുടെ ശ്രമങ്ങള്‍ ആണ് അതിര്‍ത്തിയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഇന്ത്യ എല്ലായ്‌പ്പോഴും തയ്യാറാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. സമ്പൂര്‍ണമായ സൈനിക പിന്മാറ്റത്തിന് ചൈന തയ്യാറാകണമെന്നും അത്തരത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയോട് സഹകരിക്കാന്‍ തയ്യാറാകണം എന്നും അനുരാഗ് ശ്രീവാസ്തവ ആവശ്യപ്പെട്ടു. ആഗസ്റ്റ് 29, 30 രാത്രികളിലായി കിഴക്കന്‍ ലഡാക്കില്‍ സൈനിക നീക്കത്തിലൂടെ ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റാന്‍ ശ്രമിച്ചു എന്നാണ് തിങ്കളാഴ്ച ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചൈനീസ് നീക്കത്തെ ഇന്ത്യന്‍ സൈന്യം വിജയകരമായി തടഞ്ഞു. പാംഗോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്തുളള മൂന്ന് നിര്‍ണായക തന്ത്രപ്രധാന ഇടങ്ങളില്‍ ഇതോടെ ഇന്ത്യ നിയന്ത്രണം ഉറപ്പിച്ചിരിക്കുകയാണ്.

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്

രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!

English summary
External Affairs Ministry slams China, Chinese defence minister sought appointment with Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X