ജെഎന്‍യുവില്‍ ഉപരിപഠനത്തിന് ചേരുന്ന മൂന്നാം ലിംഗക്കാര്‍ക്ക് അധിക പോയിന്റ്
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേരുന്ന മൂന്നാംലിംഗകാര്‍ക്ക് അഞ്ച് പോയിന്റുകള്‍ അധികം ലഭിക്കും. അപ്ലിക്കേഷന്‍ ഫോമില്‍ ജെന്റര്‍ കാന്റഗറിയില്‍ മൂന്നാംലിംഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായിരിക്കും അഡ്മിഷന് അഞ്ച് പോയിന്റ് അധികം കിട്ടുന്നത്.
യൂണിവേഴ്‌സിറ്റി പാനലിന്റെ നിര്‍ദേശ പ്രകാരം അക്കാദമിക്ക് കൗണ്‍സിലാണ് പുതിയ രീതിയ്ക്ക് അനുമതി നല്‍കിയത്. നിലവില്‍ പെണ്‍കുട്ടികള്‍, കാശ്മീര്‍ കുടിയേറ്റക്കാര്‍, ഡിഫെന്‍സ് കാറ്റഗറിയിലുള്ളവര്‍ എന്നിവര്‍ക്കാണ് അഞ്ച് പോയിന്റുകള്‍ അധികം നല്‍കിയിരുന്നത്.

മൂന്നാംലിംഗക്കാര്‍ക്ക് കോളേജുകളിലും യൂണിവേഴ്‌സ്റ്റികളിലും പ്രത്യേക പരിഗണന നല്‍കുന്നതിന് 2014 ലെ സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക കാറ്റഗറി നിര്‍ണയിക്കുന്നതിനും നിര്‍ദേശം നല്‍കിയിരുന്നു.
മൂന്നാംലിംഗക്കാര്‍ക്ക് യൂണിയന്‍ ഇലക്ഷനില്‍ പങ്കെടുക്കുന്നതിനും അവസരം നല്‍കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ആലോചിക്കുന്നുണ്ട്. മൂന്നാംലിംഗ വിഭാഗക്കാരെ മുന്‍നിരയില്‍ എത്തിക്കുന്നതിനാണ് യൂണിവേഴ്‌സിറ്റി പുതിയ തീരുമാനം എടുത്തത്.












Click it and Unblock the Notifications