കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ക്കര്‍ണിയെ ഒപ്പംകൂട്ടി; ബിസിസിഐയ്ക്ക് 2.4 കോടിരൂപ നഷ്ടം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ഒപ്പം കൂട്ടിയതിന് ബിസിസിഐയ്ക്ക് 2.4 കോടി രൂപ നഷ്ടം. ഐസിസിയുടെ നിയമപ്രകാരം 15 കളിക്കാരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍, മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനാല്‍ കുല്‍ക്കര്‍ണിയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

15 അംഗ ടീമില്‍ ഉള്‍പ്പെടാത്ത കളിക്കാരനെ ഒപ്പം കൂട്ടിയതിന് 3,70,111.96 യുഎസ് ഡോളറാണ് ഇന്ത്യയ്ക്ക് പിഴയായി വിധിച്ചത്. വിമാനയാത്രാ ചെലവ്, താമസം, ഭക്ഷണം, കാറ്ററിങ് ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇത്രയും തുക ഈടാക്കുന്നതെന്നാണ് ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

dhawal

ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയ്ക്കുശേഷം കുല്‍ക്കര്‍ണിയെ നാട്ടിലേക്ക് അയക്കാതെ ടീം ഇന്ത്യ ലോകകപ്പ് മത്സരങ്ങള്‍ക്കായി നിലനിര്‍ത്തുകയായിരുന്നു. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നല്‍കിയ പണത്തിന്റെ വിശദ വിവരങ്ങല്‍ ബിസിസിഐ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വിവിധ ക്രിക്കറ്റ് അസോസിയേഷന് അനുവദിച്ച തുകയുടെ കണക്കും ബിസിസിഐ പുറത്തുവിട്ടു. ക്രിക്കറ്റിനായുള്ള പ്രാഥമിക സൗകര്യങ്ങളുടെ വികസനത്തിനായാണ് ബിസിസിഐ പണം ചെലവഴിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ക്കും സുനില്‍ ഗാവസ്‌കറിനും നല്‍കിയ പണത്തിന്റെ കണക്കും ബിസിസിഐ പുറത്തുവിട്ടു.

English summary
Extra squad member at 2015 World Cup, BCCI pays ICC Rs 2-cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X