കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട‌ക്കെ ഇന്ത്യയിൽ തീവ്ര ഉഷ്ണ തരംഗം; റെക്കോർഡ് ചൂട്, ഉഷ്ണ തരംഗവും പൊടിക്കാറ്റും മാറുന്ന കാലാവസ്ഥയുടെ പ്രതിഫലനം!

  • By Desk
Google Oneindia Malayalam News

ജൂണ്‍ മാസത്തിന്റെ തുടക്കം മുതല്‍ തീവ്രമായ ഉഷ്ണ തരംഗം വടക്കേ ഇന്ത്യയില്‍ അനുഭവപ്പെടുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുളളില്‍ റെക്കോഡ് ചൂടാണ് നോര്‍ത്തില്‍ രേഖപ്പെടുത്തിയത്. കടുത്ത വരള്‍ച്ചയാണ് ഇതിലൂടെ സംഭവിക്കുന്നത്. കൊടും ചൂടിനൊപ്പം പൊടിക്കാറ്റും വെളളപ്പൊക്കവും ചുഴലിക്കാറ്റും എല്ലാം കാസാവസ്ഥ മാറുന്നതിന്റെ സൂചനകളായാണ് വിലയിരുത്തുന്നത്. എന്നാല്‍, ഇടക്കുണ്ടായ പൊടിക്കാറ്റ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെങ്കിലും ചൂടിനെ കുറച്ചു എന്നതും ശ്രദ്ധേയമാണ്.

<strong>ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സങ്കല്‍പ്പം ജനാധിപത്യവിരുദ്ധമെന്ന് സിപിഎം</strong>ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സങ്കല്‍പ്പം ജനാധിപത്യവിരുദ്ധമെന്ന് സിപിഎം

45% ക്കും മുകളിലേക്ക് ചൂട് കൂടുന്നു എന്നതും കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ ജൂണ്‍ 10 ന്, 48 ഡിഗ്രി റെക്കോര്‍ഡ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയിരുന്നു. ജൂണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇത്. മെയ്, ജൂണ്‍ മാസങ്ങളില്‍ സാധാരണയായി വടക്കേ ഇന്ത്യയില്‍ ചൂടുകൂടുക പതിവാണ്. എന്നാല്‍ ഇത്തവണ മെയ് മാസത്തില്‍ ഉഷ്ണ തരംഗം പതിവില്‍ കൂടുതലായി അനുഭവപ്പെട്ടു എന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നത്. 2004 മുതല്‍ 15 അതി ഉഷ്ണ വര്‍ഷങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുളളത് 1901 മുതല്‍ രേഖപ്പെടുത്തിയ 15 അതി ഉഷ്ണ വര്‍ഷങ്ങളില്‍ 11 എണ്ണവും 2004 ശേഷമാണ് ഉണ്ടായത്.

Heat

മണ്‍സൂണിനു മുന്‍പ് ലഭിക്കേണ്ട മഴ കുറഞ്ഞതും, മണ്‍സൂണ്‍ താമസിക്കുന്നതും ചൂട് കൂടാന്‍ കാരണങ്ങളാണ്. ഇത്തവണയും മഴ താമസിക്കും എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഒരാഴ്ച താമസിച്ചാണ് തെക്കെ ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ദില്ലിയില്‍ ചെറുമഴ പെയ്തതും പൊാടിക്കാറ്റ് അടിച്ചതും ചൂടു അല്‍പ്പം കുറയാന്‍ കാരണം ആയിട്ടുണ്ട്. മണ്‍സൂണ്‍ പൂര്‍ണ്ണമായും മധ്യ ഇന്ത്യയിലോ വടക്കന്‍ ഇന്ത്യയിലോ സജീവമാകാന്‍ പതിവിലും വൈകുന്നതും ചൂട് കൂടാന്‍ കാരണമാകും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ രാജ്യത്ത് പലരീതിയിലാണ് പ്രത്യക്ഷമാകുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ ഗുജറാത്തിന് വായു ചുഴലിക്കാറ്റിനെയാണ് നേരിടേണ്ടി വന്നത്. വായു ചുഴലിക്കാറ്റ് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കാതെ ഒഴിഞ്ഞു പോയി. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വീശിയ പൊടിക്കാറ്റും ശ്രദ്ധിക്കപ്പെട്ടു. രാജസ്ഥാനിലും പൊടിക്കാറ്റ് അടിച്ചു. കടുത്ത ചൂട് കുറയാന്‍ പൊടിക്കാറ്റ് കാരണമായി. മൂടിക്കെട്ടിയ അന്തരീക്ഷമാണ് പൊടിക്കറ്റ് സൃഷ്ടിച്ചത്, കാഴ്ച മറയുന്ന അവസ്ഥ. വിമാന സര്‍വ്വിസുകളെ വരെ ഇതു ബാധിച്ചു. ജമ്മു കാശ്മിരില്‍ പെട്ടെന്നുണ്ടായ മഴയില്‍ ബരാമുളള ജില്ലയില്‍ വെളളപ്പൊക്കമുണ്ടായതും കാലാവസ്ഥയിലെ മാറ്റം കാരണമാണ്. സംസ്ഥാനത്ത് കൊടുങ്കാറ്റ് വീശിയതും കാലാവസ്ഥ മാറ്റത്തെ സൂചിപ്പിക്കുന്നു.

അതേസമയം, വടക്കെ ഇന്ത്യയില്‍ കാറ്റിന്റെ ദിശയിലും മാറ്റം വന്നതായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗത്തു നിന്നും ആണ് കാറ്റ് സാധാരണ വരുന്നത്. കാറ്റിന്റെ ദിശ മാറിയതിലൂടെ ചൂട് അല്പ്പം കുറഞ്ഞു എന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ഉഷ്ണതരംഗം കുറയാന്‍ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

English summary
Extreme heat wave in northern India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X