കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് യുപി മുഖ്യമന്ത്രി

Google Oneindia Malayalam News

ലഖ്നൊ: രാജസ്ഥാനിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദർശിക്കാതെ ഉത്തർപ്രദേശിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. ബിഎസ്പി അധ്യക്ഷൻ മായാവതിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. രണ്ട് മാസത്തിനിടെ 100 കുട്ടികളാണ് രാജസ്ഥാനിലെ കോട്ട ജെകെ ലോൺ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പ്രിയങ്കാ ഗാന്ധി മൌനം പാലിക്കുന്നുവെന്നാണ് മായാവതി ആരോപിക്കുന്നത്.

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നില്‍... 77 സീറ്റില്‍ വിജയം, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നില്‍... 77 സീറ്റില്‍ വിജയം, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി

സ്ത്രീകളായിരുന്നിട്ട് കൂടി അമ്മമാരുടെ വേദന മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് അതീവ ദുഃഖകരമാണെന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ട്വീറ്റിലാണ് യുപി മുഖ്യമന്ത്രി പ്രിയങ്ക ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വിമർശിച്ച് രംഗത്തെത്തിയത്. 100 കുട്ടികളുടെ മരണം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്ത്രീകളായിരുന്നിട്ട് കൂടി ഇരുവർക്കും അമ്മമാരുടെ ദുഃഖം മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് പകരം പ്രിയങ്ക ഗാന്ധി അമ്മമാരെ സന്ദർശിക്കാൻ തയ്യാറാവണമെന്നും ആദിത്യനാഥ് ചൂണ്ടിക്കാണിക്കുന്നു.

yogi-1560936817

കഴിഞ്ഞ 72 മണിക്കൂറില്‍ 11 കുട്ടികളാണ് രാജസ്ഥാനിലെ ജെകെ ലോൺ ആശുപത്രിയിൽ മരിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടും. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതായി കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു. 2018ൽ ഡിസംബറിൽ 77 കുട്ടികളാണ് മരിച്ചതെങ്കിൽ 2019ൽ ശിശുമരണ നിരക്ക് 100 കവിഞ്ഞിട്ടുണ്ട്. രണ്ട് മാസത്തിനിടെയാണ് 100 കുട്ടികൾ മരിച്ചത്. എന്നാൽ നവജാത ശിശുക്കളുടെ മരണ കാരണം ശരീരഭാരക്കുറവ് മൂലമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാണിക്കുന്നത്.

ശിശുമരണം വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ എംപി ലോകേത് ചാറ്റർജി, കാന്ത കാർഡം, ജാസ്കൌർ മീന എന്നിവർ ഉൾപ്പെട്ട പാർലമെന്ററി കാര്യ കമ്മറ്റി ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ വേണത്ര നഴ്സുമാരില്ലെന്നാണ് കമ്മറ്റി ചൂണ്ടിക്കാണിച്ചത്. അതിന് പുറമേ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നേരത്തെ ദേശീയ ശിശുസംരക്ഷണ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് കാരണ കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

പന്നികൾ ആശുപത്രി വളപ്പിൽ അലഞ്ഞുതിരിയുന്നതായും കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തുന്ന ശിശുക്കൾക്ക് ശരിയായ ചികിത്സ തന്നെയാണ് ലഭിക്കുന്നതെന്നാണ് കമ്മറ്റി നൽകിയ റിപ്പോർട്ട്. 2018ലേതിനാക്കൾ കുറവ് ശിശുമരണം മാത്രമാണ് ആശുപത്രിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. 1005 കുട്ടികളാണ് 2018 മാത്രം കോട്ടയിലെ ഈ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.

English summary
Extremely sad that Sonia, Priyanka could not feel pain of Kota mothers: Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X