കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഉള്‍ക്കടലില്‍ 'മലബാര്‍ എക്‌സര്‍സൈസ്' ... ചൈനയെ ഞെട്ടിയ്ക്കാനോ?

Google Oneindia Malayalam News

ദില്ലി: മലബാര്‍ എക്‌സര്‍സൈസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തെ ആകും ഓര്‍മവരിക. കാരണം മലബാര്‍ കേരളത്തിലാണല്ലോ...!

എന്നാല്‍ മലബാര്‍ എക്‌സര്‍സൈസിന് കേരളവുമായി ഒരു ബന്ധവും ഇല്ല. ഇന്ത്യയുടെ അമേരിയ്ക്കയും ചേര്‍ന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ്. ഇത്തവണ ജപ്പാനും കൂടെയുണ്ടെന്ന് മാത്രം.

Malabar Exercise

ബംഗാള്‍ ഉള്‍ക്കടലിലാണ് മൂന്ന് രാജ്യങ്ങളിലേയും നാവിക സേനകളുടെ സംയുക്ത അഭ്യാസം നടക്കുന്നത്. ഒക്ടോബര്‍ 14 ബുധനാഴ്ചയാണ് തുടങ്ങിയത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കും. പടക്കപ്പലുകളും വിമാനവാഹിന കപ്പലുകളും എല്ലാം അണി നിരക്കും.

1992 ല്‍ ആണ് ബംഗാള്‍ ഉള്‍ക്കടലില്‍ മലബാര്‍ എക്‌സര്‍സൈസ് എന്ന് പേരില്‍ നാവികാഭ്യാസം തുടങ്ങുന്നത്. എപ്പോഴും അമേരിയ്ക്ക് തന്നെയായിരുന്നു മുഖ്യ പങ്കാളി. അതിനിടയ്ക്ക് ഓസ്‌ട്രേലിയയും സിംഗപ്പൂരും എല്ലാം നാവികാഭ്യാസങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സ്ഥിരാംഗത്വം അമേരിയ്ക്ക് മാത്രമായിരുന്നു.

2015 ല്‍ ആണ് ജപ്പാന്‍ മലബാര്‍ എക്‌സര്‍സൈസിന്റെ ഭാഗമാകുന്നത്. ഇന്ത്യന്‍ തീരത്ത് അമേരിയ്ക്കയും ജപ്പാനും കൂടി ചേര്‍ന്നുകൊണ്ടുള്ള സൈനികാഭ്യാസങ്ങള്‍ ആശങ്ക സൃഷ്ടിയ്ക്കുന്നത് ചൈനയ്ക്ക് മാത്രമാണ്. ലോക വിപണിയില്‍ ജപ്പാനും അമേരിയ്ക്കയ്ക്കും ഒക്കെയുളള പ്രധാന എതിരാളിയും ചൈന തന്നെ ആണല്ലോ.

2007 ല്‍ ഇന്ത്യ-അമേരിയക്കന്‍ സൈനികാഭ്യാസങ്ങള്‍ നടത്തിയപ്പോള്‍ ചൈന അതിനെതിരെ രംഗത്ത് വന്നിരുന്നു. യൂറോപ്പില്‍ നാറ്റോ എന്നതുപോലെ ഏഷ്യയിലും സഖ്യമുണ്ടാക്കാന്‍ അമേരിയ്ക്ക് ശ്രമിയ്ക്കുകയാണ് എന്നായിരുന്നു ആരോപണം.

English summary
The navies of India, United States and Japan on Wednesday began the five-day 'Malabar exercise' on the eastern coast, in which several warships, aircraft carriers and fast attack submarine would participate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X