കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മുന്നാക്ക വോട്ട് പിടിക്കാന്‍ രാഹുല്‍ ഗാന്ധി! മറു കൈയ്യില്‍ മുസ്ലീങ്ങളും!

  • By Aami Madhu
Google Oneindia Malayalam News

ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നിര്‍ണായക നീക്കങ്ങളാണ് ബിഹാറില്‍ കോണ്‍ഗ്രസ് നടത്തുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല, 2020ലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടിയാണ് രാഹുലിന്‍റേയും കോണ്‍ഗ്രസിന്‍റേയും ലക്ഷ്യം.

അതുകൊണ്ട് ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ഉറച്ച വോട്ടു ബാങ്കായിരുന്ന മുന്നാക്ക സമുദായത്തെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ബിഹാറിലെ കോണ്‍ഗ്രസിന്‍റെ നീക്കം. ഇതിന്‍റെ ആദ്യ പടിയായി കോണ്‍ഗ്രസില്‍ ചില അഴിച്ചുപണികളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

 ബിജെപിയുമായി

ബിജെപിയുമായി

2015ൽ കോൺഗ്രസിനും ആർജെഡിക്കുമൊപ്പം നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച ജെഡിയു പിന്നീടു സഖ്യം ഉപേക്ഷിച്ചു. തുടര്‍ന്ന് ബിജെപിയുമായി അടുത്ത നിതീഷ് പുതിയ സര്‍ക്കാരിന് ബിഹാറില്‍ രൂപം നല്‍കുകയായിരുന്നു.

 നിര്‍ണായകം

നിര്‍ണായകം

40 സീറ്റുകളുള്ള ബിഹാര്‍, കേന്ദ്ര ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ഉറച്ച വോട്ടുബാങ്കായിരുന്ന മുന്നാക്ക സമുദായത്തെ ലക്ഷ്യമാക്കിയുള്ള നീക്കത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

 അഴിച്ചുപണി

അഴിച്ചുപണി

അതിന്‍റെ ആദ്യ പടിയെന്നോ​ണം മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമായിരുന്ന മദന്‍മോഹന്‍ മോഹന്‍ ഝായെ പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചു. മിഥിലാഞ്ചല്‍ മേഖലയിലെ നേതാവായ മദന്‍ മോഹന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്ക് ശേഷം പി.സി.സി അധ്യക്ഷനാകുന്ന ആദ്യ ബ്രാഹ്മണ സമുദായക്കാരനാണ് മദന്‍.

 പ്രചാരണ കമ്മിറ്റി

പ്രചാരണ കമ്മിറ്റി

കൂടാതെ എംപി അഖിലേഷ് സിങ്ങിനെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിലെ ബുമീഹാര്‍ വിഭാഗത്തില്‍ പെടുന്ന മുതിര്‍ന്ന നേതാവാണ് അഖിലേഷ് സിങഗ്ങ്. ബിഹാറിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹിലിന്റെ നിര്‍ദേശത്തിലാണ് പുതിയ നിയമനം.

 മുന്നാക്ക വിഭാഗം

മുന്നാക്ക വിഭാഗം

ഇതുകൂടാതെ കൗകബ് ഖദ്രി, സമീര്‍ കുമാര്‍ സിങ്ങ്, ശ്യാം സുന്ദര്‍, അശോക് കുമാര്‍, എന്നിവരേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. സിങ്ങും സുന്ദറും മുന്നാക്ക വിഭാഗമായ രാജ്പുത്, ബുമിഹാര്‍സ് വിഭാഗത്തില്‍ പെടുന്നവരാണ്.

 രാഹുലിന്‍റെ നീക്കം

രാഹുലിന്‍റെ നീക്കം

മതത്തേയോ ജാതിയേയോ അടിസ്ഥാനപ്പെടുത്തി കോണ്‍ഗ്രസ് പ്രത്യേക അജണ്ടകള്‍ നടപ്പാക്കില്ലെന്നും നീതിയുടേയും വികസനത്തിന്‍റേയും അടിസ്ഥാനത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി ഒരിക്കല്‍ വ്യക്തമാക്കിയത്.

 വോട്ട്

വോട്ട്

സമീപകാലത്തായി പിന്നാക്ക, ദളിത്, മുസ്ലിം വോട്ടുബാങ്കില്‍ ശ്രദ്ധവെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പല പരിപാടികളും. എന്നാല്‍ മധ്യപ്രദേശിലും ബിഹാറിലും അടക്കം സ്വീകരിച്ച പുതിയ നീക്കങ്ങള്‍ ഹിന്ദുവോട്ടുകള്‍ ലക്ഷ്യം വെച്ചുള്ളവയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.ബിഹാറിലെ അഴിച്ചു പണിക്കളും ഇതേ ഉദ്ദേശത്തോടെയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പിണക്കില്ല

പിണക്കില്ല

അതേസമയം മുസ്ലീം സമുദായത്തെ പിണക്കാതിരിക്കാനുള്ള തന്ത്രങ്ങളും രാഹുലും ആര്‍ജെഡി നേതാവ് തേജസ്വിയും ചേര്‍ന്ന് അണിയറയില്‍ ഒരുക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസുകള്‍ മുന്നാക്ക സമുദായത്തെ ലക്ഷ്യം വെച്ചുളള പ്രവര്‍ത്തനങ്ങള്‍ നടത്തട്ടേയെന്നും അതേസമയം മുസ്ലീം സമുദായം തങ്ങളുടെ കൈയ്യില്‍ ബദ്രമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കുന്നു.

English summary
Eye on Upper Caste Vote Bank, Rahul Gandhi Appoints Brahmin Face to Lead Bihar Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X