മോദി വാരണാസിയില്‍ നിന്ന് മത്സരിയ്ക്കും?
ദില്ലി: ബിജെപി പ്രധാനമന്ത്രി സ്ഥാനര്‍ത്ഥി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മത്സരിയ്ക്കുമെന്ന് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2014, മാര്‍ച്ച് 15) ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് സൂചന. മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയ്ക്ക് വാരണാഡി മോദിയ്ക്ക് വിട്ട് കൊടുക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നു.
മോദിയ്ക്ക് വാരണാസിയും മുരളി മനോഹര്‍ ജോഷിയ്ക്ക് കാണ്‍പൂരും നല്‍കാന്‍ ധാരണയായതായാണ് സൂചന. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ലഖ്‌നൗവില്‍ നിന്ന് ജനവിധി തേടും.

അരുണ്‍ ജെയ്റ്റ്‌ലി അമൃത്സറില്‍ നിന്നാണ് ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടെങ്കിലും ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളെച്ചൊല്ലിയും മറ്റുമുള്ള തര്‍ക്കങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്. രാജ്‌നാഥ് സിംഗിന് വേണ്ടി തന്റെ മണ്ഡലം വിട്ടുകൊടുക്കാന്‍ സിറ്റിംഗ് എംപിയായ ലാല്‍ജി ടണ്ടന്‍ വിസമ്മതിച്ചിരുന്നു. ഇതിന് പുറമെ സഖ്യകക്ഷികളെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചകളില്‍ അധികവും പുരോഗതി ഉണ്ടാവാതെ പിരിയുകയായിരുന്നു.












Click it and Unblock the Notifications