വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്, ക്ഷമ പരീക്ഷിക്കുന്നു:ഹൃത്വിക് റോഷന്‍
മുംബൈ: വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ക്ഷമകെട്ട് ഹൃത്വിക് റോഷന്‍ രംഗത്തെത്തി. വാര്‍ത്തകളെല്ലാം കെട്ടിച്ചമതാണ്. തന്റെ പ്രിയപ്പെട്ടവരെ അത് വേദനിപ്പിക്കുന്നുണ്ട്. ഇത് തന്റെ ക്ഷമ പരീക്ഷിക്കലാണെന്നും ഹൃത്വിക് പ്രതികരിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ബോളിവുഡ് താരത്തിന്റെ പ്രതികരണം. വിവാഹ മോചനത്തിന് ഭാര്യ സൂസേയ്ന്‍ 400 കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍.

കഹോ ന പ്യാര്‍ ഹെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക് റോഷന്റെ ബോളിവുഡ് പ്രവേശനം. സംവിധായകന്‍ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. നടനും സംവിധായകനും ആയ സഞ്ജയ് ഖാന്റെ മകളാണ് സൂസേയ്ന്‍.
<blockquote class="twitter-tweet blockquote" lang="en"><p>Fabricated news articles. Demeaning my loved ones. Testing my patience</p>— Hrithik Roshan (@iHrithik) <a href="https://twitter.com/iHrithik/statuses/494509597760045057">July 30, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>2000 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ബോളിവുഡിലെ മികച്ച ജോഡികളായിരുന്ന ഹൃത്വിക്കും സൂസേയ്‌നും പിരിയാനുള്ള തീരുമാമെടുത്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. അന്ന് തന്നെ സൂസേയ്ന്‍ 100 കോടി ജീവനാംശം ആവശ്യപ്പെട്ടു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സൂസേയ്ന്‍ തന്നെ നിഷേധിച്ചിരുന്നു.
നാനൂറ് കോടി രൂപ സൂസേയ്ന്‍ ജീവനാംശമായി ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ് ഇരുവരും.












Click it and Unblock the Notifications