കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്കറിനും അപമാനം, പുനെയില്‍ വീണ്ടും സംഘര്‍ഷം

Google Oneindia Malayalam News

ദില്ലി: ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിനും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ അപമാനം. അംബേദ്കറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുനെയില്‍ കാര്യങ്ങള്‍ സംഘര്‍ഷത്തോളമെത്തി. പുനെ, സോളാപൂര്‍, ഔറാംഗാബാദ് എന്നിവിടങ്ങളിലാണ് അംബേദ്കറിന്റെ ഫേസ്ബുക്ക് ചിത്രം പ്രശ്‌നങ്ങളുണ്ടാക്കിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ചിത്രം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജ് പോലീസ് ഇടപെട്ട് ഉടന്‍ തന്നെ നീക്കം ചെയ്തു. എന്നാല്‍ ഞായറാഴ്ച ഒരു കൂട്ടം ആളുകള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. സിംഗാബാദ് റോഡ്, ദാന്തേക്കര്‍ ബ്രിഡ്ജ്, പിംപ്രി, ഭട്‌നാകര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രകടനം.

facebook

പ്രകടനം തുടങ്ങിയതോടെ കടകള്‍ അടച്ചു. തെരുവുകള്‍ വിജനമായി. ബൈക്കിലെത്തിയ ഒരു സംഘം വീടുകള്‍ക്കും ആളുകള്‍ക്കും നേരെ കല്ലെറിഞ്ഞും ആക്രോശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാല്‍ താക്കറെയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ടു എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊന്നിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനെയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പുനെയില്‍ നടക്കുന്നത് വര്‍ഗീയ കലാപമാണോ എന്നും കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് പോസ്റ്റുകളെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി പുനെയില്‍ സംഘര്‍ഷം തുടരുകയാണ്.

English summary
Facebook post on Ambedkar sparks violence in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X