ഓഫീസിലും ഫേസ്ബുക്ക്: ഫേസ്ബുക്ക് അറ്റ് വര്‍ക്ക് ഇന്ത്യയിലും, എന്താണ് സംഭവം?
ഇന്ത്യയിലാണോ നിങ്ങള്‍ക്ക് ജോലി. ജോലി സമയത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പറ്റാത്തതില്‍ കുണ്ഠിതനാണോ നിങ്ങള്‍. എങ്കില്‍ ഇതാ ഫേസ്ബുക്ക് തന്നെ നിങ്ങളുടെ വിഷമം തീര്‍ക്കാന്‍ പരിഹാരവുമായി എത്തുന്നു. ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എന്ന ആപ്ലിക്കേഷനാണ് ജോലി സമയത്തും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ വേണ്ടി ഫേസ്ബുക്ക് പരിചയപ്പെടുത്തുന്നത്.
ഓഫീസിലിരുന്ന് ജോലി സമയത്ത് പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല കേട്ടോ. തികച്ചും ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ പറ്റൂ. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും കൂട്ടായി ജോലികള്‍ തീര്‍ക്കാനും മറ്റുമാണ് ഫേസ്ബുക്ക് നിങ്ങളെ സഹായിക്കുക. ഫേസ്ബുക്ക് അറ്റ് വര്‍ക്കിനെക്കുറിച്ച് കൂടുതല്‍ അറിയൂ..

എന്താണീ ഫേസ്ബുക്ക് അറ്റ് വര്‍ക്ക്?
പേഴ്‌സണല്‍ അക്കൗണ്ടിന് പുറമേ ഒരു വര്‍ക്ക് അക്കൗണ്ട് കൂടി ഉപയോഗിക്കാന്‍ ഫേസ്ബുക്ക് നിങ്ങള്‍ക്ക് ഒരു സൗകര്യം തരുന്നു. കൂടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് മാത്രമായിരിക്കും ഈ അക്കൗണ്ട് കാണാനും ഇടപെടാനും കഴിയുക. നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങളും സഹപ്രവര്‍ത്തകര്‍ക്കേ കിട്ടൂ.

എങ്ങനെ അക്കൗണ്ട് ഉണ്ടാക്കാം
നിങ്ങളുടെ കമ്പനി ഫേസ്ബുക്ക് അറ്റ് വര്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്കും ഫേസ്ബുക്ക് അറ്റ് വര്‍ക്ക് അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കൂ. നിങ്ങളുടെ കമ്പനിയുടെ പേര് ചേര്‍ന്നുള്ള ഫേസ്ബുക്ക് യു ആര്‍ എല്‍ ആയിരിക്കും നിങ്ങള്‍ക്ക് കിട്ടുക. വര്‍ക്ക് അക്കൗണ്ട് സെറ്റ് ചെയ്ത ശേഷം ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

സഹപ്രവര്‍ത്തകരെ എങ്ങനെ വിളിക്കും
ഇന്‍വൈറ്റ് കോ വര്‍ക്കേഴ്‌സ് എന്ന ഓപ്ഷനില്‍ പോയി സഹപ്രവര്‍ത്തകരുടെ ഓഫീഷ്യല്‍ ഇ മെയില്‍ ടൈപ്പ് ചെയ്താല്‍ സഹപ്രവര്‍ത്തകരെ ക്ഷണിക്കാന്‍ പറ്റും.

ബിസിനസ് മാനേജര്‍ അല്ല
ബിസിനസ് മാനേജര്‍ എന്നത് പരസ്യങ്ങളും പേജുകളും കൈകാര്യം ചെയ്യാനുള്ള ഒരു ഉപകരണമാണ്. എന്നാല്‍ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എന്ന് പറയുന്നത് ഒരു പ്രൊഫഷണല്‍ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരോട് ആശയവിനിമയം നടത്താനുള്ള ആപ്ലിക്കേഷനാണ്.

പണികിട്ടുന്നത് ആര്‍ക്ക്
ഫേസ്ബുക്ക് അറ്റ് വര്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ ലിങ്കിഡിനും മൈക്രോസോഫ്റ്റിനും ഗൂഗിളിനുമാകും വെല്ലുവിളി ഉയരുക.












Click it and Unblock the Notifications