ഫേസ്ബുക്ക് സിഒഒ മോദിക്കൊപ്പം
ദില്ലി: അങ്ങനെ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും(സിഒഒ) നരേന്ദ്ര മോദിയുടെ അടുത്തെത്തി. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ രണ്ട് പേരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് സംസാരിക്കാനായത് വലിയൊരു അംഗീകാരമായിട്ടാണ് ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ബെര്‍ഗ് കരുതുന്നത്. 22 വര്‍ഷം ഇന്ത്യയില്‍ ഉണ്ടായിട്ടും, അതില്‍ ഏറ്റവും പ്രത്യേകതയുള്ള ദിവസം എന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെ സാന്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. സാന്‍ബെര്‍ഗുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് നരേന്ദ്ര മോദിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പില്‍ മോദി നേടിയ വിജയത്തെ സാന്‍ബര്‍ഗ് അഭിനന്ദിച്ചു. ആ വിജയത്തില്‍ ഫേസ്ബുക്ക് വഹിച്ച പങ്ക് ചെറുതായിരുന്നില്ലല്ലോ... ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ജനങ്ങളുമായി സംവദിക്കാനൊരുക്കുന്ന സൗകര്യത്തെക്കുറിച്ചു അത് ഗുണകരമായ ഭരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും മോദി സാന്‍ബെര്‍ഗുമായി സംസാരിച്ചുവത്രെ. ഇക്കാര്യം മോദിയുടെ പോസ്റ്റിലും പറയുന്നുണ്ട്.

മോദിയും ഫേസ്ബുക്കും
ഇന്ത്യ മഹാരാജ്യത്ത് ഫേസ്ബുക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാഷ്ട്രീയ നേതാവായിരിക്കും നരേന്ദ്രമോദി. ഫേസബുക്കിന്‍റെ സാധ്യതകള്‍ അദ്ദേഹത്തിന് നന്നായി അറിയാം.

ഇന്ത്യക്ക് വേണ്ടി
ഇന്ത്യക്ക് വേണ്ടി ഫേസിബുക്കിനെ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ ഊന്നിയായിരുന്നു ഷെറില്‍ സാന്‍ബെര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയുടെ ചര്‍ച്ചകള്‍.

മഹാത്മജിയുടെ ജന്‍മ വാര്‍ഷികം
മഹാത്മജിയുടെ 150-ാം ജന്‍മവാര്‍ഷികം ശുചിത്വത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കി ആചരിക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതി. ഇക്കാര്യത്തില്‍ ഫേസ്ബുക്കിന് എന്ത് ചെയ്യാനാകുമെന്നും സാന്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി ചര്‍ച്ച ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാരികളെത്തുമോ
ഫേസ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നാണ് സാന്‍ബര്‍ഗ് മോദിയോട് പറഞ്ഞത്. അത്രക്കധികമാണല്ലോ നമ്മുടെ നാട്ടിലെ ഫേസ്ബുക്ക് ഉപയോഗം. അങ്ങനെയെങ്കില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ഇന്ത്യയിലേക്ക് എങ്ങനെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

നല്ല ഭരണത്തിന് ഫേസ്ബുക്ക്
ജനങ്ങളുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകളാണ് ഇപ്പോള്‍ ഏറ്റവും സഹായകരം. അതുകൊണ്ട് തന്നെ മികച്ച ഭരണ നിര്‍വ്വഹണത്തിന് സോഷ്യല്‍ മീഡിയകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്ന് നരേന്ദ്ര മോദിക്ക് നന്നായി അറിയാം












Click it and Unblock the Notifications