ഫേസ്ബുക്ക് നിലച്ചു... പഴി മോദിയ്ക്ക് തന്നെ!!!
ദില്ലി: ഒരു നിമിഷം പോലും സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റില്ലെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അപ്പോള്‍ പത്ത് മിനിറ്റോളം ഫേസ്ബുക്ക് കിട്ടാതിരുന്നാല്‍ എങ്ങനെയുണ്ടാകും.
കഴിഞ്ഞ ദിവസം രാത്രി ഇത് സംഭവിച്ചു. പത്ത് മിനിട്ട് ഫേസ്ബുക്ക് നിശ്ചലമായി. രാത്രി 10.10 നായിരുന്നു സംഭവം. ഇതോടെ എല്ലാവരും ഫേസ്ബുക്ക് ഉപേക്ഷിച്ച് ട്വിറ്ററിലേയ്ക്ക് കടന്നു. പിന്നെ ഫേസ്ബുക്ക് ഡൗണ്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നതാണ് കണ്ടത്.

ഫേസ്ബുക്ക് നിശ്ചലമാകുന്നതും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ... ? ഉണ്ടെന്നാണ് ട്വിറ്ററില്‍ ചിലരുടെ പരിഹാസം. നരേന്ദ്ര മോദി അമേരിയ്ക്കന്‍ സന്ദര്‍ശനത്തിനിടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ സന്ദര്‍ശിയ്ക്കുന്നുണ്ട്. ഇതാണത്രെ ഫേസ്ബുക്ക് ഡൗണ്‍ ആകാന്‍ കാരണം! ചൈനീസ് പ്രധാനമന്ത്രിയും അടുത്തിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കണ്ടിരുന്നു. അതും ഒരു കാരണമാണെന്ന് പറയുന്നവരുണ്ട്.
ഇന്ത്യയില്‍ മാത്രമായിരുന്നില്ല കേട്ടോ ഫേസ്ബുക്കിന്റെ പ്രശ്‌നം. വടക്കേ അമേരിയ്ക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഫേസ്ബുക്ക് നിശ്ചലമായി. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും മെസഞ്ചര്‍ സര്‍വ്വീസും എല്ലാം അവതാളത്തിലായതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക് പണിമുടക്കുന്നത്.












Click it and Unblock the Notifications