കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പണിമുടക്കിയപ്പോള്‍ സംഭവിച്ചത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പണ്ട് ഇത് അത്രം സ്ഥിരം സംഭവം ഒന്നും ആയിരുന്നില്ല... ഏതെന്ന് ചോദിക്കരുത്. നമ്മുടെ ഫേസ്ബുക്കിന്റെ കാര്യമാണ് പറഞ്ഞത്. ഇപ്പോള്‍ ഇടക്കിടെ പണിമുടക്കുന്നത് ഫേസ്ബുക്ക് പതിവാക്കിയിരിക്കിയിരിക്കുകയാണ്.

ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാത്രിയിലാണ് ഒടുവില്‍ ഫേസ്ബുക്ക് പണിമുടക്കിയത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ പണിമുടക്ക് ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടു. പ്രശ്‌നമെന്താണെന്ന് പറഞ്ഞ് വിശദീകരണവുമായി ഫേസ്ബുക്ക് അധികൃതര്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തു.

FB

പ്രശ്‌നം പരിഹരിച്ച് ഫേസ്ബുക്ക് തിരിച്ചെത്തിയെങ്കിലും ഉപഭോക്താക്കള്‍ അത്രക്ക് സന്തോഷത്തിലായിരുന്നില്ല. കാരണം മൊത്തത്തില്‍ ഒരു ഇഴഞ്ഞ് നീങ്ങല്‍ പോലെ. വീണ്ടും തകരാറിലാകുമോ എന്ന് സംശയിപ്പിക്കുമാറുള്ള പ്രതികരണം.... എന്തായാലും പിന്നീട് കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്.

ഫേസ്ബുക്ക് പണിമുടക്കിയപ്പോള്‍ താരമായത് ട്വിറ്ററായിരുന്നു . ഫേസ്ബുക്ക് കിട്ടുന്നില്ല എന്ന വിവരം ഏറ്റവും അധികം ആളുകള്‍ പങ്കുവച്ചത് ട്വിറ്ററിലൂടെയായിരുന്നു. ഫേസ്ബുക്കിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ഉടനടി പ്രവഹിച്ചു .

ഫേസ്ബുക്ക് പണിമുടക്കിയിരിക്കുകയാണ്... ആരും മനുഷ്യരുമായി നേരിട്ട് ഇടപെടാന്‍ നോക്കാല്ലേ..., ഫേസ്ബുക്ക് പണിമുടക്കി, പ്രണയജോഡികള്‍ ആദ്യമായി നേരിട്ട് കണ്ടു.... ഫേസ്ബുക്കിനെ പറ്റി ട്വിറ്ററില്‍ ഫലിതങ്ങള്‍ പറപറക്കുകയായിരുന്നു .

English summary
Facebook goes down for nearly one hour, number of rants go up on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X