കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക് ആസ്ഥാനത്തെ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു; മാരക വിഷ വസ്തു സരിന്റെ സാന്നിധ്യമെന്ന് സംശയം

  • By Desk
Google Oneindia Malayalam News

മാരക വിഷ വസ്തു സരിന്റെ സാന്നിധ്യം സംശയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ആസ്ഥാനത്തുളള നാലുകെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. മാത്രമല്ല രണ്ട് ആളുകള്‍ വിഷബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. സിലിക്കണ്‍ വാലിയിലെ ഫേസ് ബുക്ക് ആസ്ഥാനത്ത് പക്കേജുകളില്‍ മാരക വിഷത്തിന്റെ സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു സുരക്ഷാ നടപടി. മുന്നറിയിപ്പ് വാസ്തവമാണോ എന്ന് സ്ഥിരീകരിക്കാനുളള ഒരുക്കത്തിലാണ് കമ്പിനി. കേന്ദ്ര നാഡി വ്യൂൂഹത്തെ ബാധിക്കുന്ന സരിന്‍ രാസ ആയുധം ആയും ഉപയോഗിക്കാറുണ്ട്.

<strong>കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; സൂചന നൽകി കോൺഗ്രസ് എംഎല്‍എ</strong>കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; സൂചന നൽകി കോൺഗ്രസ് എംഎല്‍എ

ഫേസ് ബുക്കുമായി ബന്ധപ്പെട്ട മെയിലുകളും പാക്കേജുകളും പരിശോധിക്കാനുളള സംവിധാനമാണ് മുന്നറിയിപ്പു നല്‍കിയത്. ഏതെങ്കിലും തരത്തില്‍ മനുഷ്യന് അപകടം ഉണ്ടാക്കുന്ന വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുളള സംവിധാനമാണ് ഇത്. ജീവനക്കാര്‍ക്ക് ഇതിലൂടെ മുന്നറിയിപ്പ് ലഭിക്കും. രണ്ട് ജീവനക്കാര്‍ വിഷപദാര്‍ത്ഥവുമായി ബന്ധപ്പെട്ടാനുളള സാധ്യത ഉണ്ടെന്ന കാര്യവും മുന്നറിയിപ്പിലുണ്ടായിരുന്നു. സംശയാസ്പദമായ പാക്കേജുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ് കരുതുന്നത്.

Facebook

എന്നാല്‍ വിഷപദാര്‍ത്ഥവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുളളവര്‍ക്ക്, രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇതു വരെ പ്രകടമായിട്ടില്ല. കാലിഫോര്‍ണിയയിലുളള മെന്‍ലോ പാര്‍ക്ക് നഗരത്തിലെ ഫയര്‍ മാര്‍ഷല്‍ ജോണ്‍ വ്യക്തമാക്കി. ഇവിടെയാണ് ഫേസ്ബുക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയ മെയില്‍ സംവിധാനത്തില്‍ നിന്നും, സംശയാസ്പദമായ പാക്കേജ് പരിശോധനക്കെടുക്കാനാണ് ഫയര്‍ ഫോഴ്‌സ് അധികൃതരുടെ തീരുമാനം. ആറു മണിയോടെ ഇത് എടുക്കും എന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്‌സിന്റെ പരിശോധനക്കായാണ് നാലു കെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. മൂന്നെണ്ണം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചു. തിരികെ ആളുകളെ പ്രവേശിപ്പിക്കാനും തടസമില്ല. ഇതുവരെ രാസ വസ്തു കണ്ടെത്താനായിട്ടില്ല. മാരകമായ രാസവസ്തുവായ സരിന്‍ നാഡി വ്യൂഹത്തെ ബാധിക്കുമെന്നും രാസ ആയുധമായി ഉപയോഗിക്കാറുണ്ടെന്നുമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

English summary
Facebook headquartes evacuate four bulding after Sarin's pressence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X