കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് തുണയായി 19 വര്‍ഷത്തിനുശേഷം യുവാവിന് കുടുംബത്തെ തിരിച്ചുകിട്ടി

  • By Anwar Sadath
Google Oneindia Malayalam News

ഗോരഖ്പുര്‍: ഫേസ്ബുക്ക് എന്നത് വെറുമൊരു സൗഹൃദ വെബ്‌സൈറ്റ് മാത്രമല്ല, അത് അനേക ലക്ഷങ്ങള്‍ക്ക് പലതരത്തിലും ജീവിതത്തില്‍ വഴികാട്ടിയായി മാറിയ ഒട്ടേറെ അവസരങ്ങളുണ്ട്. ചികിത്സയ്ക്ക് പണമില്ലാത്തവര്‍ക്ക്, വീടില്ലാത്തവര്‍ക്ക്, വിദ്യാഭ്യാസം വഴിമുട്ടിയവര്‍ക്ക് കുടുംബവുമായി വേര്‍പിരിഞ്ഞവര്‍ക്ക് എന്നുവേണ്ട ജീവിതം തീര്‍ന്നെന്നു കഴിഞ്ഞിടത്തുനിന്നും ഫേസ്ബുക്ക് കൈപിടിച്ചുയര്‍ത്തിവര്‍ അനേകമാണ്.

ഇക്കൂട്ടത്തിലേക്കാണ് ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരില്‍ നിന്നും ഒരു വാര്‍ത്തയെത്തുന്നത്. നീണ്ട 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടുംബവുമായി വേര്‍പിരിഞ്ഞ ഒരാള്‍ക്ക് തന്റെ കുടുംബവുമായി വീണ്ടും ഒന്നു ചേരാന്‍ അവസരമുണ്ടാക്കിയത് ഫേസ്ബുക്ക്. 1996 ല്‍ കാണാതായ ബബ്‌ലൂ എന്നയാളാണ് വാര്‍ത്തയിലെ നായകന്‍.

facebook

പിതാവിന് 31 വയസുള്ളപ്പോഴായിരുന്നു ബബ് ലൂവിനെ ഭോപാലില്‍ വെച്ച് കാണാതാകുന്നത്. അന്ന് കൗമാരക്കാരനായിരുന്ന കുട്ടിയെ കുടുംബക്കാര്‍ പലയിടങ്ങളും അന്വേഷിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. കുട്ടിയെ ഇനിയൊരിക്കലും ലഭിക്കില്ലെന്നു കരുതിയിരിക്കുമ്പോഴാണ് 19 വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ്ബുക്ക് തുണയായത്.

ബബ്‌ലുവിന്റെ ചിത്രം ഒരു എന്‍ജിഒ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ബബ് ലുവിന്റെ ഒരു കുടുംബാംഗം ഇത് കാണാനിടയാകുകയും എന്‍ജിഒയുമായി ബന്ധപ്പെടുകയുമായിരുന്നു. കുടുംബത്തെ തിരിച്ചുകിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫേസ്ബുക്കിന് നന്ദി പറയുന്നതായും ബബ്‌ലു വ്യക്തമാക്കി.

English summary
Facebook helps man reunite with his family after 19 years, man reunite with his family after 19 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X