കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഇന്ത്യ എംഡിയായി ഉമംഗ് ബേദിയെ നിയമിച്ചു

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ഫേസ്ബുക്കിന്റ ഇന്ത്യയിലെ എംഡിയായി പൂനെ സ്വദേശി ഉമംഗ്‌ബേദിയെ നിയമിച്ചു. നിലവില്‍ എംഡിയായിരുന്ന കൃതിക റെഡ്ഡി യുഎസില്‍ നിന്നു മെന്‍ലോ പാര്‍ക്കിലെ കമ്പനി ആസ്ഥാനത്തേയ്ക്കു മാറുന്നതിനാലാണ് ഉമംഗ്‌ബേദിയെ തത് സ്ഥാനത്തേയ്ക്ക് നിയമിച്ചത്. അഡോബ് സൗത്ത് ഏഷ്യ എംഡിയായിരുന്ന ഉമംഗ് ജൂലായില്‍ സ്ഥാനമേല്‍ക്കുമെന്നാമണ് സൂചന. സഥാനമൊഴിയുന്ന കൃതിക റെഡ്ഡി മിന്‍ലാപാര്‍ക്ക് ഗ്ലോബല്‍ അക്കൗണ്ട് ടീമിനൊപ്പം പ്രവര്‍ത്തിക്കും.

അഡോബില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള ഉമംഗ് മാര്‍ക്കറ്റിങ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏകദേശം 150 മില്യണ്‍ ആളുകള്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് മികച്ച പ്ലാറ്റ്‌ഫോമാക്കി ഇന്ത്യയിലെ ചെറുകിട വ്യവസായിക സംരഭകരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. മാര്‍ക്കറ്റിങ് അഡ്വര്‍ടൈസിങ് രംഗത്തിലുളള പരിചയത്തിലൂടെ ഉമംഗിന് ഫേസ്ബുക്ക് ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് ഏഷ്യാപസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറി പറഞ്ഞു.

facebook-23

പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഉമംഗ് 2014 ല്‍ 'ഇന്ത്യാസ് ഹോട്ടസ്റ്റ് ബിസിനസ് ലീഡേഴ്‌സ് അവാര്‍ഡ് 'നേടിയിരുന്നു.

English summary
Facebook has appointed Umang Bedi as Managing Director, India. He will officially start at Facebook in July 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X