പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ഫേസ്ബുക്കെന്ന് പോലീസ്, കേസെടുക്കും!!!
ചെന്നൈ: പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ഫേസ്ബുക്കെന്ന് പോലീസ്. ഫേസ്ബുക്കില്‍ അര്‍ദ്ധ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ സേലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് ഫേസ്ബുക്കിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ.
മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഫോട്ടോ നീക്കം ചെയ്യുന്നതില്‍ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം. ഇതോടെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിച്ചേക്കും.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന വിഷ്ണുപ്രിയയായിരുന്നു സുരേഷ് എന്നയാള്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ വിഷ്ണു പ്രിയയുടേതെന്ന പേരില്‍ പ്രചരിച്ച ഫോട്ടോകള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ അതോ മോര്‍ഫ് ചെയ്തതാണോ എന്ന് മാതാപിതാക്കൡ സംശയമുണ്ടാക്കിയത് വിഷ്ണുപ്രിയയെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പല തവണ സമീപിച്ചെങ്കിലും ഫോട്ടോ പ്രചരിക്കുന്നത് തടയാന്‍ പോലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications