കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ ആവശ്യമില്ല; വാർത്ത നിഷേധിച്ച് ഫേസ്ബുക്ക്

തങ്ങൾ ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും ഫേസ് ബുക്ക് ആക്കൗണ് തുറക്കാൻ ആധാർ നമ്പർ ആവശ്യമില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഫേസുബുക്ക് അകൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കുന്നുവെന്ന വാർത്ത നിഷേധിച്ച് ഫേസ്ബുക്ക്. ബ്ലോഗിലൂടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക് രംഗത്തെത്തിയത്. തങ്ങൾ ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും ഫേസ് ബുക്ക് അക്കൗണ് തുറക്കാൻ ആധാർ നമ്പർ ആവശ്യമില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ആധാറിൽ ഉപയോഗിച്ചിരിക്കുന്ന പേര് ഉപയോഗിച്ചാൽ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും നിങ്ങളെ കണ്ടെത്താൻ വളരെ എളുപ്പമാകും. അതു മാത്രമാണ് പുതിയഫീച്ചറു കൊണ്ട് ഉദ്യേശിച്ചതെന്നു ഫേസ്ബുക്ക് ബ്ലേഗിൽ വ്യക്തമാക്കുന്നുണ്ട്.

facebook

ബിജെപി ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയെന്ന് രാഹുൽ, സർക്കാർ കള്ളങ്ങളെ ആശ്രയിക്കുന്നെന്നുബിജെപി ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയെന്ന് രാഹുൽ, സർക്കാർ കള്ളങ്ങളെ ആശ്രയിക്കുന്നെന്നു

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കുന്നു എന്ന നിലയിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വ്യാജ പ്രൊഫൈലുകളെ നിയന്ത്രിക്കാനായാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നതെന്നായിരുന്നു പുറത്തു വന്നിരുന്ന വാർത്ത. എന്നാൽ വാർത്ത ജനങ്ങൾക്കിടയിൽ ചർച്ചയായതിനെ തുടർന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് തന്നെ രംഗത്തെത്തിയത്.

 പാകിസ്താന്റെ തന്ത്രം പൊളിച്ചത് അവന്തി; കുൽഭൂഷനും കുടുംബവുമായുള്ള സംഭാഷണം പുറത്ത് പാകിസ്താന്റെ തന്ത്രം പൊളിച്ചത് അവന്തി; കുൽഭൂഷനും കുടുംബവുമായുള്ള സംഭാഷണം പുറത്ത്

നിലവിൽ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങിയവയെല്ലാം ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. മാർച്ച് 31നകം ഇവയെല്ലാം ലിങ്ക് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

English summary
ontrary to reports, Facebook isn't linking Aadhaar number with user accounts in India, the social media giant has clarified via a blog post. "We are not collecting Aadhaar data and do not require people to enter their Aadhaar name when they sign up to Facebook," it reiterated denying all the reports that said the social media platform now required people's Aadhaar information when they sign up for a Facebook account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X