കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ 10 കോടി ഐഡികള്‍ ഫേക്ക്!

Google Oneindia Malayalam News

ഹൈദരാബാദ്: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ജോണ്‍ എബ്രഹാം ചോദിച്ചതിലും വലിയ ചോദ്യമാണ് ഫേസ്ബുക്കില്‍ എത്ര ഫേക്ക് ഐ ഡികള്‍ ഉണ്ട് എന്നത്. ജോണിന്റെ ചോദ്യത്തിനുത്തരം കോട്ടയംകാരെങ്കിലും പറഞ്ഞേക്കും, എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന് കൃത്യമായ ഉത്തരം സാക്ഷാല്‍ സുക്കര്‍ബര്‍ഗിന് പോലും അറിയാന്‍ ഇടയില്ല.

എന്തായാലും തങ്ങളുടെ ഉപഭോക്താക്കളില്‍ 10 കോടിയിലധികം ഫേക്ക് ഐ ഡികളാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതില്‍ ഒന്നരക്കോടിയോളം ഇന്ത്യയില്‍ നിന്നാണത്രെ. ഡുപ്ലിക്കേറ്റ് അക്കൗണ്ടുകളും ഫേക്ക് അക്കൗണ്ടുകളും അനോണി അക്കൗണ്ടുകളും എല്ലാം ചേര്‍ന്നതാണ് ഈ 10 കോടി. ഇന്ത്യയിലും തുര്‍ക്കിയിലുമാണ് ഏറ്റവും കൂടുതല്‍ ഫേക്ക് ഐ ഡികള്‍ ഉള്ളത്.

facebook

ഒരു വ്യക്തി ഒന്നില്‍കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഫേസ്ബുക്കിന്റെ ആക്ടീവ് യൂസര്‍മാരില്‍ 4.3 ശതമാനം മുതല്‍ 7.9 ശതമാനം വരെ ഇത്തരത്തിലുള്ള ഡൂപ്ലിക്കേറ്റ് ഐ ഡികള്‍ ഉണ്ടെന്നാണ് കണക്ക്. 2013 മാര്‍ച്ച് 31 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 15 ശതമാനം വര്‍ദ്ധനവാണ് ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

1.28 ബില്യണ്‍ ഉപയോക്താക്കളാണ് മാര്‍ച്ച് 31 വരെ ഫേസ്ബുക്കിനുള്ളത്. ഫേക്ക് ഐ ഡികള്‍ കൂടി ഉള്‍പ്പെട്ട കണക്കുകളാണ് ഇത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രമോഷന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയും മറ്റും ഫേസ്ബുക്കില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നവരുണ്ട്. സ്വന്തം വ്യക്തിത്വം പരസ്യപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ കള്ളപ്പേരില്‍ തുടങ്ങുന്ന ഫേക്ക് ഐ ഡികളും ഫേസ്ബുക്കില്‍ കുറവല്ല.

English summary
Social networking site Facebook said the website may have over 100 million fake accounts. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X