കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിൽ നിന്ന് 8.70 കോടി വ്യക്തിവിവരങ്ങൾ ചോർന്നു; 34,300 കോടി രൂപ പിഴ അടക്കാൻ ഉത്തരവ്!

Google Oneindia Malayalam News

വാഷിങ്ടൺ: ഫേസ്ബുക്കിന് അഞ്ച് ബില്ല്യൺ ഡോളർ പിഴ. ഇന്ത്യൻ രൂപ ഏകദേശം 34,300 കോടി രൂപ വരും. 87 മില്യൻ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ച സംഭവത്തിലാണ് ഫേസ്ബുത്തിനവു കനത്ത പിഴ ഈടാക്കിയത്.

<strong>ബിജെപിക്കൊപ്പം സഭയില്‍ സീറ്റ് വേണമെന്ന് സ്വതന്ത്രര്‍; കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത്</strong>ബിജെപിക്കൊപ്പം സഭയില്‍ സീറ്റ് വേണമെന്ന് സ്വതന്ത്രര്‍; കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത്

ഒത്തുതീർപ്പിൽ നിക്ഷേപകർ സന്തോഷത്തിലാണ്. ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യം 1.8% ഉയർന്നിട്ടുണ്ട്. രണ്ട് ഡെമോക്രാറ്റുകൾ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻസ് ഒത്തുതീർപ്പ് വ്യവസ്ഥയെ പിന്തുണച്ചെന്നാണു റിപ്പോർട്ടുകൾ. അതേസമയം ഒരു സിവിൽ കേസിൽ ഫെയ്സ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

Facebook

ഡേറ്റാ ചോർച്ച സംഭവത്തിൽ ഫെയ്സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടെന്നാണു റിപ്പോർട്ട്. ഇന്ത്യയിലെ 5,62,455 പേരുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നിച്ചുള്ളത്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനായ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന തേർഡ് പാർട്ടി ആപ്പ് വഴിയാണ് ഡാറ്റകൾ ചോർന്നത്.

വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്കക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 12 കോടി പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യത്തിലേക്കു കടന്നുകയറാൻ ഹാക്കർമാർക്ക് അവസരം ലഭിച്ചെന്ന വിവരവും പുറത്ത് വന്നിരുന്നു.

English summary
Facebook ordered 5 billion settelement for regulators over privacy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X