Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിവിലക്കയറ്റത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന് പരാതി...

നിയമ വിദ്യാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പാലോട് സ്വദേശി ആന്റണി അലക്‌സാണ്ടറിനെയാണ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നിയമ വിദ്യാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പാലോട് സ്വദേശി ആന്റണി അലക്‌സാണ്ടറിനെയാണ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചത്.

മാര്‍ച്ച് എട്ട് ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. പാലോട് ജംഗ്ക്ഷനടുത്തുള്ള വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ആന്റണി അലക്‌സാണ്ടറിനെ മുപ്പതോളം സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെട്ടുകത്തി ഉപയോഗിച്ച് യുവാവിന്റെ കൈയില്‍ വെട്ടുകയും, വെട്ടുകത്തിയുടെ പിന്‍ഭാഗം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചും യുവാവിനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

വെട്ടുകത്തി ഉപയോഗിച്ച് വെട്ടി...

വെട്ടുകത്തി ഉപയോഗിച്ച് വെട്ടി...

മുപ്പതോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ആന്റണി പരാതി നല്‍കിയിരിക്കുന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന തന്നെ മര്‍ദ്ദിക്കുകയും, വെട്ടുകത്തി ഉപയോഗിച്ച് കൈയില്‍ വെട്ടുകയും, തലയ്ക്കടിക്കുകയും ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റ ആന്റണിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിലും ഭീഷണി...

ആശുപത്രിയിലും ഭീഷണി...

സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ നിരന്തരം ആക്രമണ ഭീഷണികളുണ്ടായിരുന്നെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അരിവില കൂടുതലാണെന്ന തരത്തില്‍ പോസ്റ്റിട്ടതിന് ഫേസ്ബുക്കിലും അല്ലാതെയും ഭീഷണികളുണ്ടായിരുന്നു. മെക്‌സിക്കന്‍ അപാരതയ്‌ക്കെതിരെ പോസ്റ്റിട്ടതും പ്രകോപനത്തിന് കാരണമായെന്നും ഇയാള്‍ പറയുന്നു. വിദേശത്ത് നിന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നെന്നും, ആശുപത്രിയില്‍ വെച്ചും സിപിഎം പഞ്ചായത്തംഗവും പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തിയതായും ആന്റണി ആരോപിച്ചു.

ആന്റണി ഭീഷണിപ്പെടുത്തിയതായി...

ആന്റണി ഭീഷണിപ്പെടുത്തിയതായി...

യുവാവിന്റെ പരാതി വ്യാജമാണെന്നാണ് ഡിവൈഎഫ്‌ഐ പാലോട് ഏരിയ കമ്മിറ്റിയംഗം പാപ്പച്ചന്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആന്റണി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംഭവം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനായി കൈയില്‍ സ്വയം മുറിവുണ്ടാക്കിയാണ് ആന്റണി ആശുപത്രിയില്‍ കിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+