കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുപിയിൽ അധ്യാപകനെ ജയിലിലടച്ചു
ദില്ലി; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവെച്ച യുപി അധ്യാപകനെ ജയിലിലടച്ചു. പ്രൊഫസർ ഷഹര്യാർ അലിയ്ക്കെതിരെയാണ് നടപടി. ഇയാൾ ഫിറോസ്ബാദ് കോടതിയിൽ കീഴടങ്ങിയിരുന്നു.
വ്യാഴാഴ്ച അധ്യാപകൻ അഡീഷണൽ സെഷൻസ് ജഡ്ജി അനുരാഗ് കുമാറിന് മുൻപാകെ ഇടക്കാല ജാമ്യാപേക്ഷയും നൽകിയിരുന്നു.എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നാണ് അധ്യാപകനെ ജയിലിലടച്ചതെന്ന് വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം
എസ്ആർകെ കോളജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലി കഴിഞ്ഞ മാർച്ചിലായിരുന്നു കേന്ദ്ര മന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഈ മാസം ഷഹര്യാരിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു.
പ്രൊഫസർ സമർപ്പിച്ച ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും ഇക്കഴിഞ്ഞ മെയ് മാസത്തിൽ തള്ളിയിരുന്നു. പ്രൊഫസറുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതായി തെളിയിക്കുന്ന രേഖകകൾ ഒന്നുമില്ലെന്നായിരുന്നു ജഡ്ജി ജെജെ മുനീർ വ്യക്തമാക്കിയത്.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications