കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് സഹായം, കോൺഗ്രസിന്റെ കത്തിന് മറുപടി നൽകി ഫേസ്ബുക്ക്! പിന്നോട്ടില്ലെന്ന് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ അടക്കം ബിജെപിയെ സഹായിക്കുന്നു എന്ന ആരോപണം ഉയര്‍ന്നത് ഫേസ്ബുക്കിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ജീവനക്കാര്‍ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കത്തെഴുതിയ കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ ആണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഫേസ്ബുക്കിന് കത്ത്

ഫേസ്ബുക്കിന് കത്ത്

ബിജെപിയെ ഇന്ത്യയില്‍ ഫേസ്ബുക്ക് സഹായിക്കുന്നു എന്ന വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തെഴുതിയത്. ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഫേസ്ബുക്ക് പക്ഷപാതിത്വം കാണിക്കുന്നു എന്ന ആരോപണം തളളിക്കൊണ്ടാണ് കോണ്‍ഗ്രസിനുളള മറുപടിക്കത്ത്.

ആരോപണം തളളി മറുപടി

ആരോപണം തളളി മറുപടി

ഫേസ്ബുക്കിന് രാഷ്ട്രീയ ചായ്വ് ഇല്ലെന്നും എല്ലാ തരത്തിലുമുളള വിദ്വേഷ പ്രചാരണങ്ങള്‍ക്കും എതിരെ ആണെന്നും മറുപടിയില്‍ പറയുന്നു. പക്ഷപാതിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണത്തെ ഗൗരവത്തോടെ തന്നെ കാണുന്നുമെന്നും ഫേസ്ബുക്ക് എല്ലാ തരം ആളുകള്‍ക്കും സ്വതന്ത്രരായി ഇടപെടാന്‍ അവസരം നല്‍കുന്ന മാധ്യമം ആണെന്നും ഫേസ്ബുക്ക് പബ്ലിക് പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മാനേജര്‍ നീല്‍ പോട്‌സ് പ്രതികരിച്ചു.

പക്ഷപാതപരമായ നിലപാട്

പക്ഷപാതപരമായ നിലപാട്

ഫേസ്ബുക്കിന്റെ മറുപടി സംബന്ധിച്ച് കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ: ബിജെപിക്ക് അനുകൂലമായ പക്ഷപാതപരമായ നിലപാട് ഫേസ്ബുക്-ഇന്ത്യ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും, വ്യാജ-വിഭാഗീയ പ്രചാരണങ്ങൾ തടയണം എന്നും ആവശ്യപ്പെട്ടു ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നു ഫേസ്ബുക് തലവൻ മാർക്ക് സുക്കർബർഗിന് കത്തയച്ചിരുന്നു.

വിമർശനങ്ങൾ അതീവ ഗൗരവതരം

വിമർശനങ്ങൾ അതീവ ഗൗരവതരം

ഇതിനെ തുടർന്ന് ഇന്ന് ഫേസ്ബുക് ആസ്ഥാനത്തു നിന്നും ഇത് സംബന്ധമായ ഫേസ്ബുക്കിന്റെ നിലപാട് വിശദീകരിച്ചു കൊണ്ട് മറുപടി ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടർ ആയ നീൽ പോട്ട്സ് ആണ് കത്തയച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടി ഉന്നയിച്ച വിമർശനങ്ങൾ അതീവ ഗൗരവതരമാണെന്നും, ഫേസ്ബുക് അതിന്റെ സമീപനങ്ങളിൽ വിശ്വാസ്യതയും, പക്ഷപാതരഹിത സമീപനവും മുറുകെ പിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ പുറകോട്ടില്ല

ഈ വിഷയത്തിൽ പുറകോട്ടില്ല

ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും, തുടർ നടപടികളും ഫേസ്ബുക് ഉറപ്പു വരുത്തുന്നത് വരെ ഈ വിഷയത്തിൽ പുറകോട്ടില്ല എന്ന് തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. പ്രത്യേകിച്ച് ഓഗസ്റ്റ് 27 നു ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ഫേസ്ബുക് ഇന്ത്യയുടെ ബി ജെ പി അനുകൂല നിലപാടുകൾ വിശദമാക്കിയ ലേഖനവും കൂടെ പുറത്തു വന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സമയ ബന്ധിതവും, സുതാര്യവുമായ ഒരു അന്വേഷണം നടത്തി കൃത്യമായ നടപടി ഫേസ്ബുക് സ്വീകരിക്കേണ്ടതുണ്ട്.

ശക്തമായി എതിർക്കും

ശക്തമായി എതിർക്കും

വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സമഗ്രമായ ഒരു നടപടി ഫേസ്ബുക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയങ്ങൾ ഉന്നയിച്ചതിനു പിറകെ ഇന്ന് വിദ്വേഷ പ്രചരണങ്ങളുടെ പേരിൽ ബി.ജെ.പി എം. എൽ.എ ആയ രാജ സിങിന്റെ ഫേസ്ബുക് അക്കൗണ്ട് ഫേസ്ബുക് റദ്ദാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണവും, വിദ്വേഷ പ്രചാരണങ്ങളും നടത്താൻ വഴിയൊരുക്കുന്ന ഫേസ്ബുക് ഇന്ത്യയുടെ നിലപാട് വരും ദിവസങ്ങളിലും കോൺഗ്രസ് പാർട്ടി ശക്തമായി എതിർക്കുക തന്നെ ചെയ്യും''.

'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്

English summary
Facebook responds to Congress' letter alleging Political bias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X