കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ വിവാദം പുകയവെ പാര്‍ലമെന്റ് സമിതികളിലും തര്‍ക്കം. ലോക്‌സഭയുടെ വിവര സാങ്കേതിക വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അദ്ദേഹം ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി.

അതേസമയം, കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ചെറുക്കാന്‍ തീരുമാനിച്ച നിഷികാന്ത് ദുബെ, ശശി തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇരു നേതാക്കളും സ്പീക്കര്‍ക്ക് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമായതോടെ ഫേസ്ബുക്കില്‍ നിന്ന് ശശി തരൂര്‍ അധ്യക്ഷനായ സമിതി പ്രതികരണം തേടി. ഇതിനെ എതിര്‍ത്ത് നിഷികാന്ത് ദുബെ രംഗത്തുവന്നു. തരൂരിനെ അനുകൂലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എപി മഹുവ മൊയ്ത്ര പ്രതികരിച്ചു.

ചെയര്‍മാന്റെ അധികാരങ്ങള്‍

ചെയര്‍മാന്റെ അധികാരങ്ങള്‍

പാര്‍ലമെന്റ് സമിതിയുടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ അധികാരങ്ങള്‍ പിന്നീട് തരൂര്‍ എടുത്തുപറഞ്ഞു. പാര്‍ലമെന്റ് സമിതികളുടെ അധികാരങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും തരൂര്‍ വിശദീകരിച്ചു. എന്നാല്‍ കമ്മിറ്റിയെ ഉപയോഗിച്ച് പാര്‍ട്ടി നയം നടപ്പാക്കുകയാണ് തരൂര്‍ ചെയ്യുന്നതെന്ന് നിഷികാന്ത് ആരോപിച്ചു.

തരൂരിനെതിരെ നോട്ടീസ്

തരൂരിനെതിരെ നോട്ടീസ്

ഈ പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപിയായ നിഷികാന്തിനെതിരെ തരൂര്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. തൊട്ടുപിന്നാലെ തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയെന്ന് നിഷികാന്ത് ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയെ അധിക്ഷേപിച്ചു എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ദുബെ പറയുന്നത്

ദുബെ പറയുന്നത്

തരൂര്‍ അധ്യക്ഷനായ സമിതിയില്‍ അംഗമാണ് താന്‍. കമ്മിറ്റി അംഗങ്ങളുമായി ആലോചിചല്ല തരൂര്‍ ഫേസ്ബുക്കിനെതിരെ നടപടിയെടുത്തത്. അതുകൊണ്ടുതന്നെ അദ്ദേഹം പദവിയില്‍ അമിതമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. അവകാശലംഘനമാണ് തരൂര്‍ നടത്തിയത്- ദുബെയുടെ നോട്ടീസില്‍ പറയുന്നു.

രാഹുല്‍ പറഞ്ഞത്

രാഹുല്‍ പറഞ്ഞത്

ഇന്ത്യയിലെ ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണ്. അതുവഴി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതിന് ഇത്തരം വഴികളാണ് സ്വീകരിക്കുന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

കടന്നുകയറ്റം

കടന്നുകയറ്റം

ദുബെയുടെ വിമര്‍ശനങ്ങള്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള തന്റെ പ്രത്യേക അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് എന്ന് തരൂര്‍ വ്യക്തമാക്കുന്നു. ഇക്കാര്യമാണ് തരൂരിന്റെ അവകാശലംഘന നോട്ടീസില്‍ പറയുന്നത്. ദുബെക്കെതിരെ നടപടി വേണമെന്നും തരൂര്‍ ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

English summary
Facebook Row: Privilege Motion Between Congress Shashi Tharoor and BJP Nishikant Dubey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X