ഫേസ്ബുക്കിന്റെ ഇന്ത്യാ വിഭാഗം മേധാവി രാജിവച്ചു: ഗുരുതരമായ കാരണം ഇതാണ്...
ദില്ലി: ഫേസ്ബുക്കിന്റെ ഇന്ത്യ വിഭാഗം മേധാവി കീര്‍ത്തിഗ റെഡ്ഡി രാജിവച്ചു. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതിക്കെതിരെ ട്രായ് നിലപാടെടുത്തതാണ് കീര്‍ത്തികയുടെ രാജിക്ക് കാരണം. കാലിഫോര്‍ണിയയിലെ മെന്റോ പാര്‍ക്കിലുള്ള ഫേസ്ബുക്ക് ഓഫീസിലേക്ക് തിരികെ പോകുകയാണെന്ന് അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കീര്‍ത്തിഗ. തിരിച്ചു പോകാന്‍ കുടുംബം എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും കുട്ടികളുടെ പഠനത്തിന് തിരിച്ചു പോകുനുള്ള ശരിയായ സമയമാണിതെന്നും കീര്‍ത്തിഗ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇന്ത്യയുടെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിന് സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നെറ്റ് സമത്വത്തിന്റെ വെല്ലുവിളി ഉയര്‍ത്തി ഫേസ്ബുക്ക് അവതരിപ്പിച്ച സൗജന്യ ഇന്റര്‍നെറ്റ് ഫ്ളാറ്റ് ഫോം സംവിധാനമായ ഫ്രീ ബേസിക്‌സ് സംവിധാനം ഉപേക്ഷിച്ചതാണ് കീര്‍ത്തിഗയെ തിരികെ പോവാന്‍ പ്രേരിപ്പിച്ചത്.
ഇതേ സമയം എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പേരില്‍ മൊബൈല്‍ കമ്പനികളുമായി സഹകരിച്ച് ചില വെബ്‌സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications