കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രായുടെ നടപടി കുറിക്കുകൊണ്ടു, ഫ്രീബേസിക് പദ്ധതി ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി

  • By Athul
Google Oneindia Malayalam News

കാലിഫോര്‍ണിയ: നെറ്റ് ന്യൂട്രാലിറ്റി നയം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അംഗീകരിച്ചതോടെ ഇന്ത്യയില്‍ ഫ്രീ ബേസിക്‌സിന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധിച്ചതോടെയാണ് പദ്ധതി പിന്‍വലിക്കാന്‍ ഫെയ്‌സ്ബുക്ക് നിര്‍ബന്ധിതരായത്.

ഫെയ്‌സ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ ഫ്രീബേസിക്‌സിന് കനത്ത തിരിച്ചടി നല്‍കി ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്കായി ട്രായ് നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ത്യയില്‍ ഒരേ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്നും അത് ലംഘിക്കുന്നവരില്‍നിന്നും പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

Free basics

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമാകാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറില്ലെന്നും ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്നാണ് ഫ്രീബേസിക്‌സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് മുപ്പതോളം രാജ്യങ്ങളില്‍ ഫ്രീബേസിക്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Facebook has shut down its controversial Free Basics project in India, days after a Telecom Regulatory Authority of India (Trai) ruling barred operators from charging different rates for Internet access based on content, dealing a blow to Facebook's Free Basics and other such plans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X