കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ടിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫേസ്ബുക്ക് വക

Google Oneindia Malayalam News

ദിവസവും പലതരത്തിലുളള ഫേസ്ബുക്ക് സ്റ്റാറ്റസുകളിലൂടെ കടന്നുപോകാറില്ലേ...ഓഫീസിലായാലും വീട്ടിലായാലും എയര്‍പോര്‍ട്ടിലായാലും തങ്ങള്‍ എവിടെയെന്ന് ലോകത്തെ അറിയിക്കുന്നത് പലര്‍ക്കും ഒരു ശീലമായി മാറി. എന്നാലിനി വിമാനത്താവളത്തിലിരിക്കുമ്പോള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ പാടുപെടണ്ട. നിങ്ങളുടെ സ്റ്റാറ്റസ് ഫേസ്ബുക്ക് ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്തുകൊളളും.

ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലായാലും നിങ്ങളുടെ സ്റ്റാറ്റസ് ഓട്ടോമാറ്റിക്ക് ആയി ഫേസ്ബുക്ക് രേഖപ്പെടുത്തും. വിമാനത്തില്‍ കയറുന്നതുവരെയുളള വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യും. ഫേസ്ബുക്കും എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യയും തമ്മില്‍ കൈകോര്‍ത്താണ് ഇത്തരമൊരു സംവിധാനത്തിന് തുടക്കമിടാന്‍ ഒരുങ്ങുന്നത്.

facebook

രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഓട്ടോമാറ്റിക്കായി ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. തങ്ങളെ വെട്ടിച്ച് കടന്നുകളയുന്ന പിടികിട്ടാപ്പുളളികളെ ഇതോടെ എളുപ്പം പിടികൂടാന്‍ സാധിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. അതേസമയം തങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമാകുന്ന ഈ സംവിധാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം ഇമെയില്‍ ഭീഷണികളും സര്‍ക്കാരിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

English summary
Facebook has announced that they will update your status automatically if you are at any airport of India. It will also update the status of your journey details once you get into the flight. Its a joint venture of Facebook and Airport Authority of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X