കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ മോദിവിരുദ്ധത; ഒരാള്‍ പിടിയില്‍

Google Oneindia Malayalam News

പനാജി: ഫേസ്ബുക്കില്‍ മോദി വിരുദ്ധ പരാമര്‍ശം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ നിന്നുള്ള കപ്പല്‍ ജീവനക്കാരനായ ദേവു ചോദങ്കാറാണ് നിയുക്ത പ്രധാനമന്ത്രിയെക്കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിലിട്ട് ജയിലിലായത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവയിലെ വിചാരണ കോടതി തള്ളി.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് ദേവ ചോദങ്കാര്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ കൂട്ടക്കൊലയായിരിക്കും ഉണ്ടാകാന്‍ പോകുന്നത് എന്നായിരുന്നു പോസ്റ്റ്. അമ്പതിനായിരത്തോളം അംഗങ്ങളുള്ള ഗോവ പ്ലസ് എന്ന കമ്യൂണിറ്റിയിലാണ് ഇയാള്‍ ഈ പോസ്റ്റിട്ടത്. പിന്നീട് ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തു.

facebook

പിന്നീട് ഗോവ സ്പീക്ക്‌സ് എന്ന മറ്റൊരു ഫോറത്തില്‍ ഇയാള്‍ തന്റെ പ്രയോഗം ശരിയായില്ല എന്നും എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നും ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. ഫാസിസ്റ്റുകളുടെ ഏകാധിപത്യത്തിനെതായ കുരിശുയുദ്ധം എന്നായിരുന്നു ഇയാള്‍ സ്വന്തം പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്. മാര്‍ച്ച് മാസത്തിലാണ് ദേവു ചോദങ്കാറിന് നേരെ ഒരാള്‍ ഗോവ പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹിക അസഹിഷ്ണുത ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്നതാണ് ഇയാള്‍ക്കെതിരായ ആരോപണം. ദേവു ചോദങ്കാര്‍ ചെയ്തത് തെറ്റാണെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി പലരും രംഗത്തുവന്നിട്ടുണ്ട്.

English summary
Facebook user face jail for anti-Modi remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X