ഫേസ്ബുക്കിലൂടെ ഇന്ത്യക്കാര്‍ ഇറങ്ങിച്ചെന്ന ഇടങ്ങള്‍, കാണാം
ഫേസ്ബുക്കിലൂടെ ഇന്ത്യക്കാര്‍ കഴിഞ്ഞവര്‍ഷം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ചില സ്ഥലങ്ങള്‍ ഒരുപാട് പേരെ കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചു എന്നു തന്നെ പറയാം. ഫേസ്ബുക്കിലെ കാഴ്ചകള്‍ അവരെ അവിടങ്ങളില്‍ ചിലപ്പോള്‍ എത്തിച്ചിരിക്കാം. ഫേസ്ബുക്കില്‍ ആളനക്കം ഉണ്ടാക്കിയ ഇടങ്ങളില്‍ ഒന്നാം സ്ഥാനം നമ്മുടെ ഇന്ത്യ ഗേറ്റിന് തന്നെയാണ്. പ്രണയകൂടീരങ്ങളില്‍ ഒന്നായ താജ്മഹലും തലയെടുപ്പോടെ ഫേസ്ബുക്കില്‍ നിറഞ്ഞു.

കൊച്ചിയിലെ ലുലുമാളും പോയ വര്‍ഷം കൂടുതല്‍ പേരെ ആകര്‍ഷിച്ച ഇടങ്ങളില്‍ ഒന്നാണ് എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ ഫേസ്ബുക്ക് പുസ്തക താളുകളില്‍ ഇടംപിടിച്ച ചില മനോഹര കാഴ്ചകള്‍ കാണാം..

ഇന്ത്യ ഗേറ്റ്
ഇന്ത്യയുടെ ഹൃദയഭാഗമാണ് ഫേസ്ബുക്ക് പേജുകളിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിച്ചത്. ഇന്ത്യ ഗേറ്റാണ് ഒന്നാം സ്ഥാനത്ത് നിന്നതും.

പ്രണയകുടീരം
ഇന്ത്യയുടെ പ്രണയകുടീരം എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ലോക അത്ഭുതങ്ങളില്‍ ഇടം പിടിച്ച താജ്മഹല്‍ ഇന്ത്യ ഗേറ്റിനു തൊട്ടു പിന്നില്‍ സ്ഥാനം പിടിച്ചു.

മറൈന്‍ ഡ്രൈവ്
മുംബൈയിലെ മറൈന്‍ ഡ്രൈവ് കാഴ്ചകളും ഫേസ്ബുക്കുകളില്‍ നിറഞ്ഞു നിന്നു.

കൊച്ചിയിലെ ലുലുമാള്‍
കൊച്ചിയിലെ ലുലുമാള്‍ വിശേഷങ്ങളും ഫേസ്ബുക്ക് പേജുകളില്‍ നിറഞ്ഞു. ഫേസ്ബുക്കില്‍ ആളനക്കമുണ്ടാക്കിയ പട്ടികയില്‍ ലുലുമാളും ഇടംപിടിച്ചു.

നന്ദി ഹില്‍സ്
ബെംഗലൂരുവില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ നന്ദി മലനിരകളുടെ കാഴ്ചകളും മനോഹരമായിരുന്നു. കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്ദി മലനിരകളിലെ കാഴ്ചകളും ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ടതായി

റാമോജി ഫിലിം സിറ്റി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സാമ്രാജ്യം എന്നു വിശേഷിപ്പിക്കാവുന്ന ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി കാഴ്ചകളും ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

കൂര്‍ഗ്
പച്ചപ്പില്‍ പുതച്ചുനില്‍ക്കുന്ന കര്‍ണ്ണാടക കൂര്‍ഗ് സ്ഥലങ്ങളും ഫേസ്ബുക്ക് സന്ദര്‍ശകര്‍ കണ്ണിമവെട്ടാതെ നോക്കി നിന്നു.

ഗുരുദ്വാര ബംഗ്ലാ സാഹിബ്
ദില്ലിയിലെ സിഖ് ആരാധനാലയമാണ് ഗുരുദ്വാര ബംഗ്ലാ സാഹിബ്. ആരാധനാലയത്തിലെ സുവര്‍ണ്ണ ഗോപുരം ഏവരെയും ആകര്‍ഷിച്ച ഒന്നാണ്.












Click it and Unblock the Notifications