''എന്റെ പ്രൈവറ്റ് വീഡിയോ ആദ്യത്തെ കമന്റിൽ കാണൂ...'' ഫേസ്ബുക്കിൽ വൈറസ് ആക്രമണം..
Recommended Video

സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വൈറസ് മെസേജുകള്‍ വരുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. താഴെ കാണുന്ന മെസേജ് ലിങ്ക് ഓപ്പണാക്കൂ. അല്ലേങ്കില്‍ ഞാന്‍ നിങ്ങള്‍ക്കായി കരുതിയത് എന്നൊക്കെ പറഞ്ഞ് ആളുകളെ അമ്പേ പെടുത്തുന്ന പോസ്റ്റുകളാകും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുക.
തൊട്ടാലോ അപ്പോ കുടുങ്ങും. അതുപോലെ ഫേസ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഒരു വീഡിയോ വൈറസാണ് . സുഹൃത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് ടൈംലൈനില്‍ ഒരു സന്ദേശമാകും ആദ്യം പ്രത്യക്ഷപ്പെടുക. സന്ദേശത്തില്‍ ഒരു പ്രത്യേക ലിങ്ക് കമന്‍റില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്തരം സ്പാം സന്ദേശങ്ങള്‍ തൊട്ടാല്‍ അപ്പോള്‍ പണി പാളും.

എന്‍റെ പ്രൈവറ്റ് വീഡിയോ
. ''എന്റെ പ്രൈവറ്റ് വീഡിയോ ആദ്യത്തെ കമന്റിൽ കാണൂ...'' എന്ന് കണ്ണിറുക്കിയുള്ള ഒരു സ്മൈലിയോട് കൂടിയ ഒരു പോസ്റ്റാവും പ്രൊഫൈലില്‍ പ്രത്യക്ഷപ്പെടുന്നത്. കമന്‍റില്‍ വീഡിയോ ലിങ്കും കാണും. നമ്മള്‍ ഷെയര്‍ ചെയ്ത പോസ്റ്റായി അതിങ്ങനെ പ്രൊഫൈലില്‍ വന്ന് കിടക്കും.

പ്രൊഫൈല്‍ നിശ്ചലം
സംഗതി എന്താണെന്ന് നമ്മള്‍ മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ പ്രൊഫൈല്‍ നിശ്ചലമായിട്ടുണ്ടാകും. മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രമാകും ഫേസ്ബുക്ക് അക്കൗണ്ട് വൈറസിന്‍റെ പിടിയിലായതെന്ന് മനസിലാക്കാന്‍ കഴിയൂ. പിന്നെ എന്ത് പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാലും ഒന്നും നടക്കില്ല.

തൊട്ടാല്‍ പെട്ടു
അറിഞ്ഞോ അറിയാതെയോ നമ്മള്‍ നൈസായി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടു. അതേ പോസ്റ്റ് നമ്മുടെ അക്കൗണ്ടിലും പ്രത്യക്ഷപെടും.പിന്നെ നമ്മുടെ എഫ്ബി പ്രൊഫൈലില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ഇതേ രീതിയിലുള്ള സന്ദേശങ്ങള്‍ പോകും. ഇങ്ങനെ ഒരു ഗാഡ്ജറ്റില്‍ നിന്ന് മറ്റൊരു ഗാഡ്ജറ്റിലേക്ക് ഈ എഫ്ബി വൈറസുകള്‍ പരന്നു കൊണ്ടേയിരിക്കും.

എങ്ങനെ നീക്കാം
settings ല്‍ കയറി actiVity log എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കില്‍ നിങ്ങള്‍ ചെയ്യുന്ന ആക്റ്റിവിറ്റികള്‍ ഇവിടെ കാണാന്‍ കഴിയും. അവയില്‍ നിങ്ങള്‍ ചെയ്യാത്ത എന്തെങ്കിലും ആക്റ്റിവിറ്റികള്‍ ഉണ്ടെങ്കില്‍ അത് തുറന്ന് ഡിലീറ്റ് ചെയ്താല്‍ മതിയാകും. ആക്ടിവിറ്റി ലോഗിന്‍ നോക്കിയാല്‍ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്തതായി കാണാം, എത് എഡിറ്റ് ചെയ്ത് നീക്കാവുന്നതാണ്.

ആവശ്യമില്ലാത്ത ആപ്പും വേണ്ട
ആക്റ്റിവിറ്റി ലോഗില്‍ കയറിയാല്‍ ആപ്സ് എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ കാണുന്ന അനാവശ്യ ആപ്പുകള്‍ എല്ലാം തന്നെ ഡിലീറ്റ് ചെയ്തേക്ക്. അടുത്ത ഒരു പണി വരാതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഗുണം ചെയ്യും.വേണമെങ്കില്‍ ഒരു പോസ്റ്റും ആവാം. അതായത് വീഡിയോ തൊട്ടേക്കല്ലേ അത് സ്പാം ആണേയെന്ന്!












Click it and Unblock the Notifications