കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മുഖ്യമന്ത്രിയായ അന്ന് മുതൽ വെല്ലുവിളി നേരിട്ടു": അക്കമിട്ട് നിരത്തി യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ നീക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാൽ മുഖ്യമന്ത്രിക്കസേരയിൽ തന്റെ ദിനങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞതായി യെഡിയൂരപ്പ തന്നെ സൂചന നൽകിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആദ്യദിവസം മുതൽ തന്നെ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നതെന്നാണ് യെഡിയൂരപ്പ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഔദ്യോഗിക കാലയവിനുള്ളിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് സംതൃപ്തി തന്നതെന്നും അദ്ദേഹം പറയുന്നു.

മുറിയ്ക്കുള്ളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; നിരാഹാരം അവസാനിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുരമുറിയ്ക്കുള്ളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; നിരാഹാരം അവസാനിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര

"ഞാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതൽ ഇന്നുവരെ, സംസ്ഥാനത്തിന് മുമ്പൊരിക്കലും നേരിടാത്ത പ്രകൃതിദുരന്തങ്ങൾ, ജനജീവിതത്തെ നശിപ്പിച്ച കൊറോണ വൈറസ് വ്യാപനം തുടങ്ങിയ നിരവധി വെല്ലുവിളികൾ എനിക്ക് നേരിടേണ്ടിവന്നു. ഇപ്പോൾ വീണ്ടും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യവും ഉണ്ടായെന്നും, "യെദ്യൂരപ്പ പറഞ്ഞു. ജൂലൈ 26 മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന ദിവസമായിരിക്കാം. കർണാടകയിൽ ബിജെപി സർക്കാരിന്റെ രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ തലേദിവസം ജൂലൈ 25 ന് ദേശീയ നേതൃത്വം നിർദ്ദേശിക്കുന്നതെന്തും ചെയ്യുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

 yediyurappa-162

"ഇത്രയെല്ലാംഉണ്ടായിരുന്നിട്ടും, ജനങ്ങളുടെ ജീവിത നിലവാരവും അവരുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞതിൽ എനിക്ക് സംതൃപ്തിയുണ്ട്. ... വെല്ലുവിളിയെ നേരിടാൻ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു, മുഖ്യമന്ത്രി പറഞ്ഞു.

1983 ൽ ശിക്കരിപുരയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്ന് എട്ട് തവണ വിജയിക്കുകയും ചെയ്ത യെഡിയൂരപ്പ നാലാം തവണയാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിരവധി ബിജെപി നേതാക്കൾ യെഡിയൂരപ്പയ്‌ക്കെതിരെ പരസ്യമായി കലാപം പ്രഖ്യാപിക്കുകയും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം വിവാദങ്ങളിൽ കുടുങ്ങിയത്. ഭരണത്തിൽ അദ്ദേഹത്തിന്റെ മകൻ ബി വൈ രാഘവേന്ദ്രയുടെ ഇടപെടൽ യെഡിയൂരപ്പ സർക്കാരിനെതിരായ മറ്റൊരു ശക്തമായ ആരോപണമാണ്. ശിവമോഗ എംപിയാണ് രാഘവേന്ദ്ര.

മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച ശേഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നഡ്ഡ എന്നിവർക്ക് എന്നോട് പ്രത്യേക സ്നേഹവും വിശ്വാസവുമുണ്ട്. 75 വയസ് കഴിഞ്ഞവർക്ക് ഒരു സ്ഥാനവും നൽകിയിട്ടില്ലെന്ന് നിങ്ങൾക്കറിയാമെന്നും യെഡിയൂരപ്പ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Karnataka മുഖ്യമന്ത്രി B.S.Yediyurappa രാജിവെയ്ക്കുന്നു | Oneindia Malayalam

English summary
Faced challenge since day 1, says Karnataka CM Yediyurappa shares his experience ahead of possible exit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X