കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം; ഇല്ലെങ്കിൽ റീപോളിംഗ്, പ്രതിഷേധവുമായി ബിജെപി സ്ഥാനാർത്ഥി

Google Oneindia Malayalam News

Recommended Video

cmsvideo
ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം, ബിജെപി സ്ഥാനാർത്ഥി | Oneindia Malayalam

ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് ബാല്യൺ. ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിംഗ് ആവശ്യപ്പെടുമെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്നാണ് സഞ്ജീവ് ബാല്യണിന്റെ ആരോപണം. ബുർഖ ധരിച്ചെത്തുന്നവരുടെ മുഖം പരിശോധിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ബിജെപി സ്ഥാനാർത്ഥി പറയുന്നത്.

bjp

കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരുംകോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും

മുസാഫർ ലോക്സഭാ മണ്ഡലത്തിലെ 16 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ 5 ലക്ഷത്തോളം ആളുകളും മുസ്ലീം സമുദായത്തിൽപെട്ടവരാണ്. 11 ലക്ഷത്തോളം ഹിന്ദു വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാരാണ്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമായുള്ള ആർഎൽഡി നേതാവ് അജിത് സിംഗാണ് മുസാഫർനഗറിൽ സഞ്ജയ് ബാല്യണിന്റെ എതിരാളി. മുസാഫർഗനറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപങ്ങളിലൊന്ന് മുസാഫർഗനറിൽ നടന്നത്. അറുപതോളം ആളുകളാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കലാപത്തിന് ആറ് മാസത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ബാല്യാൺ ബിഎസ്പി സ്ഥാനാർത്ഥിയെ നാല് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ 8 സീറ്റുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Faces of women in Burkhas are not being checked alleges muzaffarnagar BJP candidate Sanja balyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X