കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറഞ്ച് പാസ്പോർട്ട്: പ്രതിഷേധം ഫലം കണ്ടു, നീക്കം പിൻവലിച്ചതായി വിദേശകാര്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് പുറത്തിറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. വിദ്യാഭ്യാസം സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് അനുവദിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജിൽ ഉടമയുടെ വിലാസം അച്ചടിക്കുന്നത് നിർത്തലാക്കാനുള്ള നീക്കവും കേന്ദ്രം ഇതോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള പാസ്പോർട്ടുകൾ ഓറ‍ഞ്ച് നിറത്തിലുള്ള പുറഞ്ചട്ടയോടെയും അല്ലാത്തവ നേരത്തെയുള്ള നീലനിറത്തിലുമാണ് പുറത്തിറക്കുകയെന്നാണ് നേരത്തെ‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. അവസാനത്തെ പേജിൽ അഡ്രസ് പ്രിന്റ് ചെയ്യുന്ന പ്രവണതയിൽ മാറ്റം വരുത്തില്ലെന്നും പുതിയ പാസ്പോർട്ടുകൾ പുറത്തിറക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ മൂന്ന് നിറങ്ങളിലുള്ള പാസ്പോർട്ടുകളാണ് അനുവദിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുമുള്ള പാസ്പോർട്ടുകളാണ് അനുവദിക്കുന്നത്. സാധാരണ ജനങ്ങൾക്ക് മാത്രമാണ് നീല നിറത്തിലുള്ള പാസ്പോർട്ട് അനുവദിക്കുന്നത്.

 കേരള ഹൈക്കോടതിയുടെ നോട്ടീസ്

കേരള ഹൈക്കോടതിയുടെ നോട്ടീസ്


പാസ്പോര്‍‍ട്ട് പരിഷ്കരണത്തില്‍ കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള കേന്ദ്രനീക്കത്തെ ചോദ്യം ചെയ്തുുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിന്മേൽ കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയായിരുന്നു. കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവരെയും കുറഞ്ഞ വിദ്യാഭ്യസമുള്ളവരെയും വേർതിരിക്കുന്നതിനാണ് കേന്ദ്രസർക്കാരിന്റെ പരിഷ്കാരം സഹായിക്കുകയെന്നാണ് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന്‍ ഷംസുദ്ധീൻ കരുനാനഗപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്. ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയിൽ പ്രാഥമിക വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് ദാമ ശേഷാധരി നായിഡു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

 മൗലികാവകാശം ലംഘിക്കുന്നു

മൗലികാവകാശം ലംഘിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ പരസ്യപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വേർതിരിവുകൊണ്ട് വിവേകപൂർവ്വകമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തന്നെ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പത്താം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ക്കും നികുതിയുടെ പരിധിയിൽ വരാത്തത വരുമാനമുള്ളവർക്കുമാണ് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് അനുവദിക്കുന്നത്.

 ജോലി തേടുന്നവർക്ക് തിരിച്ചടി!

ജോലി തേടുന്നവർക്ക് തിരിച്ചടി!

ഇത്തരത്തിൽ പാസ്പോര്‍ട്ടുകളിലുടെ നിറം വ്യത്യാസം ജോലി തേടി വിദേശത്ത് പോകുന്നവർക്ക് തിരിച്ചടിയാവുമെന്നും നിരീക്ഷണമുണ്ട്. ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തേയ്ക്ക് പോകുന്നവർക്ക് തൊഴിലിടങ്ങളിൽ ചൂഷണവും അപമാനവും നേരിടാൻ ഇടയാക്കുമെന്നും അഭിഭാഷകൻ ആരോപിക്കുന്നു. പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജില്‍ പാസ്പോര്‍ട്ട് ഉടമയുടെ അഡ്രസ് ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള നീക്കത്തെയും അഭിഭാഷകന്‍ എടുത്ത് പരാമർശിക്കുന്നുണ്ട്.

മൂന്നംഗ പാനലിന്റെ നിർദേശം

മൂന്നംഗ പാനലിന്റെ നിർദേശം

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുള്‍പ്പെട്ട മൂന്നംഗ പാനലിന്റെ നിർദേശപ്രകാരമാണ് പാസ്പോര്‍ട്ടിലെ അവസാനത്തെ പേജിൽ നിന്ന് അഡ്രസ് ഉൾപ്പടെയുള്ളവിവരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ 1967ലെയും പാസ്പോർട്ട് ആക്ട്, 1980 പാസ്പോർട്ട് ചട്ടം എന്നിവ പ്രകാരം പാസ്പോർട്ടിന്റെ അവസാന പേജിൽ ഉടമയുടെ വിലാസം ഏറെക്കാലം പ്രിന്റ് ചെയ്യില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിറംമാറ്റം പണിതരുമെന്ന്

നിറംമാറ്റം പണിതരുമെന്ന്

സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന പാസ്പോര്‍ട്ടിന്റെ നിറം പരിഷ്കരിക്കാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തിവന്നത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടായിരിക്കും ഓറഞ്ച് നിറത്തില്‍ പുറത്തിറക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നീലനിറത്തിലുള്ള പാസ്പോര്‍ട്ടുമാണ് അനുവദിക്കുന്നത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്താന്‍ കഴിയുമെന്നതാണ് പരിഷ്കാരത്തിനെതിരെ പ്രതിഷേധമുയരുന്നതിന് ഇടയാക്കിയത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്തുന്ന സ്ഥിതിവന്നാല്‍ ജോലി തേടി വിദേശത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന സങ്കീര്‍ണതയും ചൂണ്ടിക്കാണിച്ച് വിമർശകർ രംഗത്തെത്തിയിരുന്നു.

 നീലയിലും രണ്ട് വിഭാഗം

നീലയിലും രണ്ട് വിഭാഗം

നീല നിറത്തിലുള്ള പാസ്പോര്‍ട്ടിലും രണ്ട് വിഭാഗമുണ്ട്. ആദ്യത്തേത് എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമായിട്ടുള്ളതും രണ്ടാമത്തേത് ഇതൊന്നും ആവശ്യമില്ലാത്തതുമാണ്. എമിഗ്രേഷന്‍ പരിശോധനാ പരിധിയില്‍ വരുന്ന പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തില്‍ പുറത്തിറക്കാനാണ് വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍ പഴയ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവരെ ഈ മാറ്റം ബാധിക്കില്ല. ഈ പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി അവസാനിക്കുന്നതിന് അനുസൃതമായാണ് ഉപയോഗിക്കാന്‍ കഴിയാതാവുക.

English summary
The Ministry of External Affairs has withdrawn its proposal to introduce orange colour passports for ECR category, that is those who have not passed 10th grade at school, after facing flak for the "discriminatory" order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X