കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൊണ്ടയില്‍ നനവുണ്ടായാല്‍ കൊറോണ ബാധിക്കില്ല': ഈ പ്രചാരണം തെറ്റാണ്, വസ്തുത ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല ഉപദേശങ്ങള്‍ക്കും അടിസ്ഥാനമില്ല എന്നതാണ് സത്യം. വിദഗ്ധരുടെതല്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കരുത്. സ്വയം ചികില്‍സയും അരുത്. ആരോഗ്യ പരമായി എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടുകയാണ് ഉചിതം.

സോഷ്യല്‍ മീഡിയയില്‍ കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ പ്രചരിക്കുന്ന പ്രധാന മാര്‍ഗമായി പറയുന്ന ഒന്നാണ് തൊണ്ട എപ്പോഴും നനഞ്ഞിരിക്കണം എന്നത്. ഇടയ്ക്കിടെ വെള്ളം കുടിച്ചാല്‍ കൊറോണയെ നശിപ്പിക്കാമെന്നും പ്രചാരണമുണ്ട്. ഇതില്‍ യാതൊരു സത്യവുമില്ല. എന്നാല്‍ ചില ഗുണങ്ങളുണ്ട്. വിശദമാക്കാം...

പ്രചാരണത്തില്‍ കഴമ്പില്ല

പ്രചാരണത്തില്‍ കഴമ്പില്ല

തൊണ്ട എപ്പോഴും നനവുണ്ടായാല്‍, വരണ്ട അവസ്ഥ വരാതിരുന്നാല്‍ കൊറോണയെ പ്രതിരോധിക്കാമെന്നാണ് പ്രചാരണത്തിന്റെ ചുരുക്കം. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചാരണം നടന്നതോടെ ഇതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോഴാണ്് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായത്.

എന്‍ഡിഎംഎയ്ക്കും വിവരം ലഭിച്ചു

എന്‍ഡിഎംഎയ്ക്കും വിവരം ലഭിച്ചു

15 മിനുട്ട് ഇടവേയില്‍ വെള്ളം കുടിക്കണം. തൊണ്ട നനഞ്ഞിരിക്കണമെന്നും അതുവഴി കൊറോണയെ പ്രതിരോധിക്കാമെന്നുമാണ് സന്ദേശം. ഇത് തെറ്റാണ് എന്നതാണ് വസ്തുത. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) യ്ക്കും ഇക്കാര്യത്തില്‍ വിവരം ലഭിച്ചു. അവര്‍ വസ്തുത പരിശോധിച്ച ശേഷമാണ് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയത്.

അശാസ്ത്രീയം

അശാസ്ത്രീയം

തൊണ്ട നനഞ്ഞിരിക്കുന്നത് കൊണ്ട് കൊറോണ നശിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് എന്‍ഡിഎംഎ പറയുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാതെയാണ് ഈ പ്രചാരണം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന പറയുന്നത്

ചൂടുള്ളതും അല്ലാത്തുമായ കാലാവസ്ഥയിലും കൊറോണ വൈറസ് വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രണ്ട് കാലാവസ്ഥയുള്ള രാജ്യങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, വരണ്ട കാലാവസ്ഥയിലും രോഗം വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

പ്രചാരണത്തിന്റെ ഗുണം

പ്രചാരണത്തിന്റെ ഗുണം

എന്നാല്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പകര്‍ച്ച വ്യാധികള്‍ അധികരിക്കുന്ന കാലത്ത്. ശരീരത്തിന് പ്രതിരോധ ശേഷി കൂടുന്നതിനും ആരോഗ്യത്തിന് മൊത്തമായും ശുദ്ധജലം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഒഴിവാക്കാനും ഇത് സാധിക്കും. പക്ഷേ കൊറോണയെ പ്രതിരോധിക്കാന്‍ ഇത് മാര്‍ഗമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ പൂര്‍ണരൂപം

ജപ്പാനീസ് ഡോക്ടര്‍ പറയുന്നു. തൊണ്ട ഒരിക്കലും വരണ്ട അവസ്ഥിയിലെത്തരുത്. 15 മിനുട്ടില്‍ വെള്ളം കുടിക്കണം. വായില്‍ വൈറസ് എത്തിയിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെത്തുകയും ആമാശയത്തിലെ ആസിഡ് ഇതിനെ നശിപ്പിക്കുകയും ചെയ്യും. അതേസമയം, തൊണ്ട വരണ്ടിരുന്നാല്‍ വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുകയും അപകടാസ്ഥയുണ്ടാകുകയും ചെയ്യും- ഇതാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശം.

രക്ഷാമാര്‍ഗങ്ങള്‍ ഇതാണ്

രക്ഷാമാര്‍ഗങ്ങള്‍ ഇതാണ്

സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. രോഗ സാധ്യതയുള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുക. ക്വാറന്റൈനില്‍ പ്രവേശിക്കുക. മാത്രമല്ല, രോഗം സ്ഥിരീകരിച്ചാല്‍ ഐസൊലേഷനിലാകുക. തുടര്‍ച്ചയായ നിരീക്ഷണവും ചികില്‍സയും വഴി രോഗ മുക്തി നേടാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം.

Recommended Video

cmsvideo
Fake Doctor Arested In Kasarkode For Corona Treatment
 രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

പനി, ചുമ, കഫക്കെട്ട്, ശരീര വേദന, ശ്വാസമെടുക്കുന്നതില്‍ തടസം നേരിടുക, അടിക്കുന്നത് പോലുള്ള തലവേദന അനുഭവപ്പെടുക, ചെവി വേദന, കണ്ണില്‍ ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളാണ് കൊറോണ വൈറസ് ബാധിച്ചവരില്‍ കണ്ടത്. ഇത്തരം ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നവര്‍ വൈകിക്കാതെ ഡോക്ടര്‍മാരുടെ ഉപദേശം തേടുന്നതാണ് ഉചിതം.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

English summary
Fact check: A moist throat does not prevent coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X