കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജെഎന്‍യുവിലെ മലയാളിയും പ്രശ്നക്കാരനുമായ 47 കാരന്‍ വിദ്യാര്‍ത്ഥി മൊയ്നിദ്ദീന്‍ ';പ്രചരണത്തിലെ സത്യം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Is this Man a 47-year-old JNU Student? Fact Check | Oneindia Malayalam

ദില്ലി: ഫീസ് വര്‍ധനയ്ക്കെതിരായ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ തുടക്കം മുതല്‍ തന്നെ നിരവധി വ്യാജ പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. കോണ്ടം ഉപയോഗിച്ച് മുടികെട്ടിയാണ് ജെഎന്‍യുവിലെ പെണ്‍കുട്ടികള്‍ സമരത്തിന് എത്തിയതെന്നും സര്‍വ്വകലാശാലയിലെ ബോയ്സ് ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ കഴിയുന്നതെന്നുമൊക്കെയായിരുന്നു ഇവയില്‍ ചിലത്.

ഇപ്പോഴിതാ മറ്റൊരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സര്‍വ്വകലാശാലയിലെ പ്രശ്നക്കാരന്‍ നാല്‍പ്പത്തിയേഴുകാരനായ മലയാളി വിദ്യാര്‍ഥി മൊയ്നിദ്ദീനാണെന്നാണ് പ്രചരണം. സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

 ജെഎന്‍യു വിദ്യാര്‍ത്ഥി

ജെഎന്‍യു വിദ്യാര്‍ത്ഥി

'ജെഎന്‍യുവിലേക്ക് പ്രവേശിക്കുകയായിരുന്ന ഇയാളെ പോലീസ് തടഞ്ഞു, സര്‍വ്വകലാശാലയ്ക്കുള്ളില്‍ സംഘര്‍ഷമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് തടഞ്ഞത്. എന്നാല്‍ ഉടന്‍ അയാള്‍ മറുപടി നല്‍കി, ഞാന്‍ ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയാണ്', ഒരു പ്രായമായ ആളുടെ ചിത്രം പങ്കുവെച്ച് ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

 കേരളക്കാരനായ മൊയ്ദ്ദുദ്ദീന്‍

കേരളക്കാരനായ മൊയ്ദ്ദുദ്ദീന്‍

ചിത്രത്തില്‍ കാണുന്ന ആള്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയാണെന്ന അവകാശ വാദത്തോടെയായിരുന്നു ഈ ചിത്രവും കുറിപ്പും നിരവധി പേര്‍ പങ്കുവെച്ചത്. 47 വയസുള്ള ഇയാള്‍ മൊയ്ദുദ്ദീന്‍ എന്ന മലയാളിയാണെന്നും1989 മുതല്‍ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിയെന്ന പേരില്‍ താമസിക്കുന്നുവെന്നുമാണ് പ്രചരണം.

 32 വര്‍ഷമായി

32 വര്‍ഷമായി

കഴിഞ്ഞ 32 വര്‍ഷമായി ഇയാള്‍ അഡ്മിഷന്‍ എടുക്കുകയും മാസം 10 രൂപ വീതം ഹോസ്റ്റല്‍ ഫീസ് അടക്കുകകയും ചെയ്ത് ജെഎന്‍യുവില്‍ കഴിയുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് മൊയ്ദീന്‍മാരാണ് ജെഎന്‍യുവില്‍ കാലങ്ങളായി കഴിയുന്നതെന്നും ഇവരാണ് ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം നടത്തുന്നതെന്നുമായിരുന്നു പ്രചരണം.

 ദളിത് ചിന്തകന്‍

ദളിത് ചിന്തകന്‍

എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത് പ്രമുഖ ദളിത് ചിന്തകനായ കാഞ്ച എലയ്യയുടേതാണെന്ന് ബിബിസി ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തു. ഹൈദരബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 38 വര്‍ഷം പ്രൊഫസറും മൗലാന ആസാദ് സര്‍വ്വകലാശാലയില്‍ അഞ്ചുവര്‍ഷവും സേവനം ചെയ്ത വ്യക്തിയാണ് കാഞ്ച ഏലയ്യ.

 വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് കാഞ്ച ഏലയ്യ ബിബിസിയോട് പ്രതികരിച്ചു. തനിക്ക് 68 വയസുണ്ട്. താന്‍ ഇതുവരെ ജെഎന്‍യുവില്‍ പഠിച്ചിട്ടില്ല. 1976 ല്‍ താന്‍ എംഫിലിനായി അപേക്ഷിച്ചെങ്കിലും തനിക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 ‌നേരത്തേയും

‌നേരത്തേയും

അതേസമയം ഇതാദ്യമായല്ല ഇത്തരത്തില്‍ 47 വയസുകാരന്‍ ജെഎന്‍യുവില്‍ പഠിക്കുന്നുണ്ടെന്ന വ്യാജ പ്രചരണം നടക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലും സമാന രീതിയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ അന്ന് കാഞ്ച എലയ്യയ്ക്ക് പകരം മറ്റൊരാളുടെ ചിത്രമായിരുന്നു പ്രചരിപ്പിച്ചിരുന്നത്.

English summary
fact check about JNU student claim in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X