ഗുജറാത്തിൽ മോദിയെ കവച്ച് വെച്ച് അമിത് ഷായുടെ തള്ള്.. വികസന വാദം പൊളിച്ചടുക്കി കണക്കുകൾ
അഹമ്മദാബാദ്: ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. സംസ്ഥാനത്തെ ദളിതരും മറ്റ് പിന്നോക്ക വിഭാഗങ്ങളും ബിജെപിയെ കൈവിട്ട മട്ടാണ്. വികസനം സംസാരിക്കുന്നതിന് പകരം എതിരാളികളുടെ സെക്‌സ് വീഡിയോ പുറത്ത് വിടുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് ഗുജറാത്തില്‍ പയറ്റുന്നത്. വികസനം സംസാരിക്കാന്‍ ഹര്‍ദിക് പട്ടേല്‍ ബിജെപിയെ വെല്ലുവിളിക്കുകയുമുണ്ടായി. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാളും മൂന്ന് മടങ്ങ് മുന്നിലാണ് ഗുജറാത്ത് എന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ഗുജറാത്തിലെ യാഥാര്‍ത്ഥ്യം എന്താണ് ?

കോൺഗ്രസിനേക്കാൾ മുന്നിൽ
ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചത്. വൈദ്യുതിയുടേയും കുടിവെള്ളത്തിന്റെയും കാര്യം ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാളും മൂന്ന് മടങ്ങ് മുന്നിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അവകാശപ്പെട്ടത്. 22 വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി ഗുജറാത്ത് ഭരണം പിടിച്ചെടുത്തത്.

പുരോഗതിയുടെ അവകാശവാദം
കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ എട്ട് മുതല്‍ 9 മണിക്കൂര്‍ വരെ മാത്രമാണ് ഒരു ദിവസം വൈദ്യുതി ലഭ്യമായിരുന്നത്. 9,000 ഗ്രാമങ്ങള്‍ക്ക് തീവണ്ടിയില്‍ കുടിവെള്ളം എത്തിക്കേണ്ടി വന്നിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി ഭരണത്തില്‍ അവസ്ഥ മാറിയെന്നും 24,000 ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. നര്‍മ്മദയിലൂടെ കുടിവെള്ളവും ലഭിക്കു്ന്നു.

കണക്കുകൾ പറയുന്നത്
ഗുജറാത്തിലെ വികസന വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കാനും അമിത് ഷാ മടിച്ചില്ല. എന്നാല്‍ അമിത് ഷാ പറയുന്നതല്ല കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യം വൈദ്യുതിയുടെ കാര്യമെടുക്കാം. 2015-16 വര്‍ഷത്തെ ദേശീയ ഫാമിലി ആരോഗ്യ സര്‍വ്വെ പ്രകാരം ഗുജറാത്തില്‍ 96 ശതമാനം വീടുകളിലും വൈദ്യതിയുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളേക്കാളും മുന്നിലല്ല ഇത്.

വൈദ്യുതിയുടെ കാര്യത്തിൽ മുന്നിൽ
ഹിമാചല്‍ പ്രദേശില്‍ 99.5 വീടുകളിലും വൈദ്യുതിയെത്തിയിട്ടുണ്ട്. കര്‍ണാടകയുടെ കാര്യമെടുത്താല്‍ 97.8 ശതമാനത്തിലും വെളിച്ചമെത്തിയിട്ടുണ്ട്. ബിജെപിക്ക് മുന്‍പ് കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന ഉത്തരാഖണ്ഡിലാകട്ടെ 97.5 ശതമാനം വീടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. അപ്പോള്‍ വൈദ്യുതിയുടെ കാര്യത്തില്‍ ഗുജറാത്ത് തന്നെയാണ് പിന്നില്‍.

ഇതും തള്ള്
കുടിവെള്ളത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങള്‍ ബിജെപിയുടെ ഗുജറാത്തിനേക്കാളും മുന്നിലാണെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ 94.9 ശതമാനവും കര്‍ണാടകയില്‍ 92.9 ശതമാനവും വീടുകളില്‍ കുടിവെള്ള സൗകര്യമുണ്ട്. ഗുജറാത്തില്‍ അത് 90.9 ശതമാനം മാത്രമാണ്. കണക്കുകള്‍ പുറത്ത് വന്നതോടെ ബിജെപി അദ്ധ്യക്ഷന്റേത് തള്ള് മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്.












Click it and Unblock the Notifications