• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു ടിക്കറ്റ് എങ്ങനെ ഇത്രപേര്‍ ക്യാന്‍സല്‍ ചെയ്തു'; ദീപികാ ചിത്രത്തിനെതിരേയുള്ള പ്രചരണം പൊളിയുന്നു

 • By Desk
cmsvideo
  Trolls Tried To Boycott Deepika's 'Chhapaak' By Sharing The Same Screenshot | Oneindia Malayalam

  ദില്ലി: അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ജവഹര്‍ലാല്‍ നെഹ്റു ക്യാമ്പസില്‍ എത്തിയത് മുതല്‍ നടിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്നത്. പുതിയ ചിത്രമായ ചപകിന്‍റെ പ്രമോഷന് വേണ്ടിയാണ് നടി ജെഎന്‍യുവില്‍ എത്തിയതെന്ന വിമര്‍ശനമാണ് പ്രധനമായും ഉയരുന്നത്.

  ഇതിന് പിന്നാലെ ചപക് സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനവും ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാർഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് ബിജെപി നേതാവ് തേജേന്ദര്‍ പാല്‍സിങ് ആഹ്വാനം ചെയ്തത്. ഇതോടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  ചപക് ബഹിഷ്കരിക്കണം

  ചപക് ബഹിഷ്കരിക്കണം

  ചപക് ബഹിഷ്കരിക്കുന്നുവെന്ന് പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം 'ഉടായിപ്പ്' പരിപാടികളും ദീപിക വിരുദ്ധര്‍ പ്രയോഗിക്കുന്നുണ്ട്. ചപക് ബഹിഷ്കരിക്കുക എന്ന് അഹ്വാനം ചെയ്തുകൊണ്ട് നിരവധി പേരാണ് തങ്ങള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

  എല്ലാം ഒന്ന് തന്നെ

  എല്ലാം ഒന്ന് തന്നെ

  എന്നാല്‍ പലയാളുടേയും സ്ക്രീന്‍ ഷോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുക എല്ലാം ഒന്ന് തന്നെയാണെന്നാണ്. പത്താം തിയതി ഒരു തിയറ്ററിലെ ഒരോസമയത്തെ ഒരേ സീറ്റില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളാണ് വ്യത്യസ്ത് പ്രൊഫൈലുകളില്‍ വന്നിട്ടുള്ളതെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തന്നെ മനസ്സിലാവും.

  അക്കോട്ട തിയറ്റര്‍

  അക്കോട്ട തിയറ്റര്‍

  വഡോദരയിലെ അക്കോട്ട തിയറ്റിറിലെ ജനുവരി പത്തിന് വൈകീട്ട് 6.50 നുള്ള ചപക് ഷോക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതായിട്ടാണ് എല്ലാ സ്‌ക്രീന്‍ ഷോട്ടുകളിലും കാണുന്നത്. എല്ലാവരും ബുക്ക് ചെയ്തത് A8 A9 A10 എന്നീ സീറ്റുകളാണ് എന്നത് കൂടി സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തമായി കാണാവുന്നതാണ്.

  ചപകിന്‍റെ കഥ

  ചപകിന്‍റെ കഥ

  കള്ളക്കളി കയ്യോടെ പിടിച്ചതോടെ ദീപികയ്ക്കും ചപക്കിനും എതിരായി രംഗത്ത് എത്തിയവര്‍ സാമൂഹിക മാധ്യമങ്ങളില്‍ അപഹാസ്യരായിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ കഥയാണ് ‘ചപക്​' സിനിമ.

  നദീം രാജേഷായെന്ന്

  നദീം രാജേഷായെന്ന്

  നദീം ഖാൻ എന്ന പ്രതിയെ രാജേഷ് എന്ന പേരിലാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇത് ഉയർത്തിക്കാട്ടിയും ബിജെപി പ്രവർത്തകർ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

   ബിജെപി നേതാക്കള്‍

  ബിജെപി നേതാക്കള്‍

  ദീപിക പദുകോണിനെ വിമര്‍ശിച്ച് കൂടുതല്‍ ബിജെപി നേതാക്കന്‍മാരും രംഗത്തെത്തുന്നുണ്ട്. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎന്‍യുവില്‍ പോയതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍ ഒരു മലയാളം ചാനലിനോട് അഭിപ്രായപ്പെട്ടത്.

  മോദി വിരോധികളാണ്

  മോദി വിരോധികളാണ്

  ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിമയഭേദഗതിക്ക് അനുകൂലമാണന്നും പ്രതിഷേധിക്കുന്ന സിനിമാക്കാര്‍ നരേന്ദ്ര മോദി വിരോധികളാണ്. ബോളിവുഡിലെ നൂറ് പേര്‍ എന്നും മോദി സര്‍ക്കാരിനെ എതിര്‍ത്ത് വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

  സിനിമാ പ്രമോഷന്‍

  സിനിമാ പ്രമോഷന്‍

  എന്നാല്‍ നൂറു പേരല്ല, ബോളിവുഡില്‍ അഞ്ഞൂര്‍ പേരുണ്ട്. അവരോടേയും അഭിപ്രായം ചോദിച്ച് നോക്കു. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണ്. സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍ പോയ പോയ സ്ഥലം തെറ്റിപ്പോയി. അതിന്‍റെ പ്രത്യഘാതം ദീപിക അനുഭവിച്ചെ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

  കാരണമെന്താണെ്

  കാരണമെന്താണെ്

  ജെന്‍യുവില്‍ പോവാനുള്ള കാരണമെന്താണെന്ന് ദീപിക പോലും പറയുന്നില്ല. അവിടെ നിന്ന് ഒന്നും സംസാരിച്ചിട്ടില്ല. പ്രശസ്തി മാത്രമാണ് ദീപികയ്ക്ക് വേണ്ടിയിരുന്നതെന്നും അതിന് പറ്റിയ മികച്ച അവസരമായി ജെഎന്‍യുവിനെ അവര്‍ കണ്ടു. മികച്ച ഒരു വിഷയമാണ് ദീപികയുടെ അടുത്ത സിനിമ. അതിന്‍റെ ഭാവി ഒര്‍ത്ത് തനിക്ക് ദുഃഖമുണ്ടെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.

  ചൊവ്വാഴ്ച വൈകീട്ട്

  ചൊവ്വാഴ്ച വൈകീട്ട്

  ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ദീപിക പദുകോള്‍ ജെഎന്‍യുവില്‍ എത്തിയത്. ഏകദേശം 15 മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ചിരുന്നു. ജെഎന്‍യുവില്‍ വെച്ച് പ്രസംഗിച്ചില്ലെങ്കിലും ക്യാമ്പസ് സന്ദര്‍ശത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആക്രമണത്തെ കുറിച്ച് ദീപിക പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് ദീപിക പറഞ്ഞു.

  തനിക്ക് പറയാനുള്ളത്

  തനിക്ക് പറയാനുള്ളത്

  തനിക്ക് പറയാനുള്ളത് താന്‍ രണ്ട് വര്‍ഷം മുന്‍പ് പദ്മാവത് റിലീസ് ചെയ്തപ്പോള്‍ പറഞ്ഞതാണ്. ഇന്നത്തെ സാഹചര്യം യഥാര്‍ത്ഥത്തില്‍ വേദനിപ്പിക്കുന്നുണ്ട്

  ജെ​എന്‍യുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ തനിക്ക് വളരെ ദേഷ്യമുണ്ട്. പക്ഷേ ഒരു നടപടിയും അക്രമികള്‍ക്കെതിരെ എടുക്കുന്നില്ലെന്നത് അസ്വസ്ഥതപെടുത്തുന്നുവെന്നും ദീപിക അഭിപ്രായപ്പെട്ടു.

  നമുക്ക് സാധിക്കണം

  നമുക്ക് സാധിക്കണം

  നമ്മുടെ വ്യക്തിത്വം എന്താണെന്ന് ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഇന്നത്തെ യുവ തലമുറയെ ഓര്‍ത്ത് തനിക്ക് അഭിമാനം തോന്നുന്നു. ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നു. അവര്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നു,ഇതെല്ലാം സന്തോഷിപ്പിക്കുന്നതാണ്.നമ്മള്‍ നമ്മുടെ രാജ്യത്തെ കുറിച്ചും അതിന്‍റെ നല്ല ഭാവിയെ കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നുവെന്നും ദീപിക പറഞ്ഞു.

  ഷെയിന്‍ നിഗത്തിന്‍റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍

  'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി

  English summary
  fact check; campaign against deepika padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X