കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്ലിയിൽ തോറ്റതിന് പൊട്ടിക്കരഞ്ഞ് ബിജെപി അധ്യക്ഷൻ മനോജ് തിവാരി', വീഡിയോ വൈറൽ, സത്യം ഇങ്ങനെ!

Google Oneindia Malayalam News

ദില്ലി: അമിത് ഷായും നരേന്ദ്ര മോദിയും ഇറങ്ങി. ഉത്തര്‍ പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് എത്തി. 200ഓളം എംപിമാര്‍ ദില്ലിയിലുടനീളം പ്രചാരണം നടത്തി. എന്നിട്ടും ഫെബ്രുവരി 11ന് ഫലം വന്നപ്പോള്‍ ബിജെപിക്ക് നിരാശ മാത്രമായി ബാക്കി.

ബിജെപി 55ല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് വോട്ടെണ്ണുന്നതിന് തൊട്ട് മുന്‍പ് പാര്‍ട്ടിയുടെ ദില്ലി അധ്യക്ഷന്‍ പറഞ്ഞത്. ഫലം അറിഞ്ഞപ്പോള്‍ ബിജെപി ദില്ലി അധ്യക്ഷനായ മനോജ് തിവാരി പൊട്ടിക്കരഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. മനോജ് തിവാരി കരയുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം

മനോജ് തിവാരിയുടെ സിക്സ്ത് സെൻസ്

മനോജ് തിവാരിയുടെ സിക്സ്ത് സെൻസ്

എക്‌സിറ്റ് പോളുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ തുടര്‍ഭരണം ലഭിക്കും എന്നാണ് പ്രവചിച്ചിരുന്നത്. ബിജെപി രണ്ടക്കം കടക്കുമെന്നും പ്രവചനങ്ങളുണ്ടായി. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളിക്കളഞ്ഞ മനോജ് തിവാരി ബിജെപിക്ക് 55 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും തന്റെ സിക്‌സ്ത് സെന്‍സ് അങ്ങനെ പറയുന്നുവെന്നുമാണ് പ്രവചിച്ചത്. എന്നാല്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ബിജെപി കരഞ്ഞു.

തൂത്തുവാരി ആപ്

തൂത്തുവാരി ആപ്

70ല്‍ 62 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിക്കൊണ്ട് പോയി. ബിജെപിക്കാവട്ടെ രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചതുമില്ല. 2015ലെ 3 എന്ന സീറ്റ് നില എട്ടായി ഉയര്‍ത്താനായി എന്നതും വോട്ട് ശതമാനം ഉയര്‍ന്നു എന്നതും മാത്രമാണ് ബിജെപിക്കുളള ആശ്വാസം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മനോജ് തിവാരി അധ്യക്ഷ സ്ഥാനം രാജി വെക്കാനുളള സന്നദ്ധത നേതൃത്വത്തെ അറിയിച്ചിരുന്നു.

ശരിക്കും കരഞ്ഞോ?

ശരിക്കും കരഞ്ഞോ?

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ മനോജ് തിവാരി കരഞ്ഞു എന്ന പേരിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാറിനുളളില്‍ ടിവി 9 ചാനലിന്റെ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുന്നതിനിടെ മനോജ് തിവാരി കരയുന്നവും കണ്ണീര്‍ തുടയ്ക്കാന്‍ തൂവാല ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ദില്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണോ ?

ഒരു മാസം മുൻപുളളത്

ഒരു മാസം മുൻപുളളത്

എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ ചിരിച്ചതാണ്, ഇപ്പോള്‍ കരയുന്നു എന്ന വീഡിയോയില്‍ എഴുതിയിട്ടുണ്ട്. സത്യത്തില്‍ ഒരു മാസം മുന്‍പുളളതാണ് ഈ വീഡിയോ. ദില്ലി തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ വരുന്നതിനും എത്രയോ മുന്‍പുളളത്. കുറിച്ച് ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുന്‍കാലത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മനോജ് തിവാരി വികാരഭരിതനായത്.

കഷ്ടപ്പാടിന്റെ കാലം

കഷ്ടപ്പാടിന്റെ കാലം

2020 ജനുവരി 14നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തേയും മുന്‍കാലത്തെ കുറിച്ചുമുളള അഭിമുഖകാരന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മനോജ് തിവാരി. താനും അച്ഛനും അമ്മയുമെല്ലാം കുട്ടിക്കാലത്ത് വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് മനോജ് തിവാരിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിയത്. ഈ വീഡിയോ ആണ് ദില്ലിയില്‍ തോറ്റതിന് കരയുന്നു എന്ന പേരില്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം

മനോജ് തിവാരിയുടെ വീഡിയോ കാണാം

English summary
Fact Check: Did Manoj Tiwari cried after Delhi Election results?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X