കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന നേതാവിന് അനുഗ്രഹം കൊടുക്കുന്ന രാഹുല്‍ ഗാന്ധി! സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

വാര്‍ത്തകള്‍ വ്യാജമോ സത്യമോ എന്ന് അന്വേഷിക്കാതെ പരമാവധി പ്രചരിപ്പിച്ച് നേട്ടം കൊയ്യണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനായി പ്രത്യേക ഐടി സെല്ലും വാട്സ് ആപ് ഗ്രൂപ്പുകളും വരെ ബിജെപിക്കുണ്ട്. അധ്യക്ഷന്‍റെ വാക്കുകള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയായിരുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുതിര്‍ന്ന മന്ത്രിയും കോണ്‍ഗ്രസ് നേതവുമായ ടിഎസ് സിങ്ങ് ഡിയോയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാല് തൊട്ട് വന്ദിച്ചുവെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. സംഘപരിവാര്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ഇത് ആഘോഷമാക്കിയിരിക്കുകയാണ്. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ ഇതാണ്.

കാല് തൊട്ട് വന്ദിക്കുന്ന ചിത്രം

കാല് തൊട്ട് വന്ദിക്കുന്ന ചിത്രം

ഇന്ത്യ എഗെയ്ന്‍സ്റഅറ് പ്രസ്റ്റിറ്റ്യൂഡ്സ് എന്ന പേജിലാണ് ടിഎസ് സിങ്ങ് രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ട് വണങ്ങുന്നതായുള്ള പോസ്റ്റ് ആദ്യം എത്തിയത്. 80 വയസുള്ള മുതിര്‍ന്ന നേതാവിനെ കൊണ്ട് കാല് തൊട്ട് വന്ദിപ്പിക്കുന്ന 48 കാരനായ യുവാവ് എന്ന കാപ്ഷനോടെയായിരുന്നു ചിത്രം പ്രചരിച്ചത്.

വ്യാപക ഷെയര്‍

വ്യാപക ഷെയര്‍

എന്‍റെ സുഹൃത്ത് പപ്പൂജി എത്ര വലിയവനാണ് എന്നും ചിത്രത്തില്‍ കുറിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തി. ഇതാണോ കോണ്‍ഗ്രസിന്‍റെ സംസ്കാരം എന്ന് പലരും കമന്‍റ് ചെയ്തു.

സംഘപരിവാര്‍ പ്രചരണം

സംഘപരിവാര്‍ പ്രചരണം

സോഷ്യല്‍ തമാശ, ഐ സപ്പോര്‍ട്ട് മോദി ജി ആന്‍റ് ബിജെപി തുടങ്ങിയ സംഘപരിവാര്‍ അനുകൂല പേജുകളും ഈ ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ ഫോട്ടോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തി.

സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

ഇതോടെയാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെയപുള്ള മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഫോട്ടോയെകുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. സംഭവത്തില്‍ സിങ്ങ് തന്നെ വിശദീകരണവുമായി രംഗത്തെത്തി.

പ്രചരിക്കുന്നതല്ല നടന്നത്

പ്രചരിക്കുന്നതല്ല നടന്നത്

ഛത്തീസ്ഗഡിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു സംഭവം എന്നും എന്നാല്‍ പ്രചരിക്കുന്നതല്ല സത്യാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ ആളുകളുടെ കാല് തൊട്ട് വന്ദിക്കുന്ന ആളാണ് താന്‍.

രാഹുല്‍ അനുവദിച്ചില്ല

രാഹുല്‍ അനുവദിച്ചില്ല

എന്നാല്‍ പരിപാടിക്കിടെ പലരുടേയും കാലുകള്‍ തൊട്ട് വണങ്ങിയെങ്കിലും രാഹുലിന്‍റെ കാല്‍ തൊട്ട് വണങ്ങാന്‍ എത്തിയപ്പോള്‍ അദ്ദേഹം അതിന് തന്നെ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നുവെന്ന് സിങ്ങ് പറഞ്ഞു.

ബൊക്കയില്‍ നിന്ന്

ബൊക്കയില്‍ നിന്ന്

അതേസമയം മറ്റൊരു കാര്യമാണ് അവിടെ നടന്നത്. ചടങ്ങില്‍ രാഹുലിന് അടുത്ത് നിന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ കൈയ്യില്‍ ഉണ്ടായിരുന്ന ബൊക്കയില്‍ നിന്ന് നൂല്‍ താഴെ വീണിരുന്നു.

രാജസ്ഥാന്‍ പത്രം

രാജസ്ഥാന്‍ പത്രം

അത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍ എടുത്ത ചിത്രം മോര്‍ഫ് ചെയ്തതാകാമെന്നും സിങ്ങ് വ്യക്തമാക്കി. രാജസ്ഥാനിലെ പ്രാദേശിക പത്രമായ രാജസ്ഥാന്‍ പത്രിക ഈ സംഭവം ചിത്രം ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് ചെയ്തു

റിപ്പോര്‍ട്ട് ചെയ്തു

മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

താന്‍ അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാന് 5000 കോടി രൂപ പലിശ രഹിത വായ്പ നല്‍കുമെന്ന് രാഹുല്‍ പറഞ്ഞതായുള്ള എബിപി ന്യൂസിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം കുറച്ച് ദിവസം മുന്‍പ് വ്യാജ വാര്‍ത്ത സംഘപരിവാര്‍ പേജുകളില്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു..

English summary
Fact Check: Did senior Congress leader TS Singh Deo touch Rahul Gandhi's feet?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X